»   » നീര്‍മാതളത്തിന്റെ ചുവട്ടില്‍ നിന്നും ആമി തുടങ്ങുന്നു, മേക്കോവര്‍ തയ്യാറെടുപ്പുമായി മഞ്ജു വാര്യര്‍

നീര്‍മാതളത്തിന്റെ ചുവട്ടില്‍ നിന്നും ആമി തുടങ്ങുന്നു, മേക്കോവര്‍ തയ്യാറെടുപ്പുമായി മഞ്ജു വാര്യര്‍

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയുടെ ജീവിതകഥ പറയുന്ന ആമി യുടെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ . പുന്നയൂര്‍ക്കുളത്ത് ഓര്‍മ്മകള്‍ പൂത്തുലഞ്ഞ നീര്‍മാതളത്തിന്റെ ചുവട്ടില്‍ നിന്നും തന്നെയാണ് ആമിയുടെ തുടക്കവും.

വിവാദങ്ങള്‍ക്കെല്ലാം വിരാമമിട്ട് ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാര്‍ച്ച് 24 ന് ആരംഭിക്കുമെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. പത്രസമ്മേളനത്തിലാണ് സംവിധായകന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആമിയായി ആരെത്തുമെന്നുള്ള അനിശ്ചിതത്വത്തിന് അവസാനമായിട്ട് അധികം നാളായിട്ടില്ല. എന്തായാലും മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

പ്രധാന ലൊക്കേഷന്‍ ഒറ്റപ്പാലം തന്നെ

രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ആദ്യഘട്ട ഷൂട്ടിങ്ങിന്റെ പ്രധാന ലൊക്കേഷന്‍ ഒറ്റപ്പാലമാണ്. പിന്നീട് രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് അടുത്ത ഭാഗം ചിത്രീകരിക്കുകയെന്നും സംവിധായകന്‍ വ്യക്തമാക്കി.

ഇടവേള നല്‍കുന്നതിന് കാരണം

ആദ്യഘട്ട ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയാല്‍ പിന്നീട് രണ്ടു മാസത്തെ ഇടവേള നല്‍കുന്നതിന് പിന്നിലൊരു കാരണമുണ്ട്. മാധവിക്കുട്ടിയാകുന്നതിന് ആവശ്യമായ മേക്ക് ഓവറുകള്‍ നടത്തുന്നതിനാണ് ഇടവേള നല്‍കുന്നത്. ശരീരഭാരം വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായാണ് ഈ സമയം ്ഞ്ജു വാര്യര്‍ നീക്കി വെക്കുന്നത്.

വിദ്യാബാലന്റെ പിന്‍മാറ്റത്തിനു പിന്നില്‍

ആമിയില്‍ നിന്നും വിദ്യാ ബാലന്‍ പിന്‍മാറിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. ചിത്രീകരണം തുടങ്ങുന്നതിന് ദിവസങ്ങള്‍ ശേഷിക്കവെയാണ് താരം ചിത്രത്തില്‍ നിന്നും പിന്‍മാറിയത്.

തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരിയാണ് മാധവിക്കുട്ടി. മതം മാറി കമലാസുരയ്യയായപ്പോഴും ആ ഇഷ്ടം അതുപോലെ ഉണ്ടായിരുന്നു. മാധവിക്കുട്ടിയുടെ ജീവിത കഥയായതിനാല്‍ത്തന്നെ ആമിയെ അവതരിപ്പിക്കാന്‍ ഏറെ തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. സിനിമയുടെ സ്‌ക്രിപ്റ്റും മാധവിക്കുട്ടിയുടെ പുസ്തകങ്ങളും വിഡിയോയുമെല്ലാം വിദ്യയ്ക്ക് നല്‍കിയിരുന്നു. കൂടാതെ ചിത്രത്തിലെ സംഭാഷണങ്ങളെല്ലാം വിദ്യ സ്വായത്തമാക്കിയിരുന്നു.

ഭീഷണി മുന്നില്‍ക്കണ്ട് സ്വയം പിന്‍വാങ്ങിയതാണോ???

ബോളിവുഡ് ചിത്രമായ പത്മാവതിയുടെ ഷൂട്ടിനിടയില്‍ നടന്ന ആക്രമണം വിദ്യാ ബാലനെ പേടിപ്പിച്ചിരുന്നുവെന്നോയെന്നുള്ള കാര്യം വ്യക്തമല്ല. മതം മാറ്റമടക്കമുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനാല്‍ തനിക്കും ഭീഷണി ലഭിക്കുമോയെന്ന് വിദ്യ ഭയന്നിരുന്നോയെന്നും അറിയില്ലെന്നാണ് കമല്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.

മഞ്ജുവില്‍ നിന്നും അത് പ്രതീക്ഷിക്കുന്നില്ല

എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന കലാകാരിയാണ് മഞ്ജു. അതിനുള്ള ഇച്ഛാശക്തിയും മനസ്സും അവര്‍ക്കുണ്ട്. അതു കൊണ്ട് തന്നെ മഞ്ജു വാര്യര്‍ പിന്‍മാറില്ല. അത്തരമൊരു ഒരിക്കലും അവരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല.

പിന്‍മാറില്ലെന്ന് മഞ്ജു വാര്യര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ നിന്നും പിന്‍മാറില്ലെന്ന് മഞ്ജു വാര്യര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലെ പ്രചരണമൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ അറിയിച്ചു.

സ്വപ്നതുല്യമായ വേഷം

എഴുത്തുകാരിയെന്ന നിലയിലും വ്യക്തി എന്ന നിലയിലും ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എഴുത്തുകാരിയുടെ വേഷം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ ഏറെ സംതൃപ്തയാണെന്നും മഞ്ജു പറഞ്ഞു. അഭിനേത്രി എന്ന നിലയില്‍ ആരും കൊതിക്കുന്ന സ്വപ്‌നതുല്യമായ വേഷമാണ് ആമിയിലേതെന്നുമാണ് അഭിമുഖങ്ങളില്‍ മഞ്ജു വാര്യര്‍ പ്രതികരിച്ചത്

English summary
Aami shooting will start on March 24.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam