»   » ആമിയായ മഞ്ജു വാര്യര്‍ മുന്നില്‍.. മാധവിക്കുട്ടിയുടെ സഹോദരി പ്രതികരിച്ചത് ?? സന്തോഷമായെന്ന് കമല്‍

ആമിയായ മഞ്ജു വാര്യര്‍ മുന്നില്‍.. മാധവിക്കുട്ടിയുടെ സഹോദരി പ്രതികരിച്ചത് ?? സന്തോഷമായെന്ന് കമല്‍

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി. നീര്‍മാതളത്തിന്റെ പുന്നയൂര്‍ക്കുളത്തിന്റെ.. നാലപ്പാട്ടിന്റെ സ്വന്തം മാധവിക്കുട്ടി. എന്നും മലയാളി ഓര്‍ത്തിരിക്കുന്ന പ്രിയപ്പെട്ട എഴുത്തുകാരിയുടെ ജീവിതം സിനിമയാകുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകരും ആകാംക്ഷയിലായിരുന്നു. സംവിധായകന്‍ കമലാണ് ഇത്തരമൊരു ഉദ്യമമവുമായി രംഗത്തുവന്നത്. ആമിയെ ആരവതരിപ്പിക്കുമെന്നായിരുന്നു പ്രേക്ഷകര്‍ നിരന്തരം ചോദിച്ചു കൊണ്ടിരുന്നത്.

വിദ്യാബാലനാണ് ആമിയാവുന്നതെന്നായിരുന്നു തുടക്കത്തില്‍ പ്രേക്ഷകര്‍ അറിഞ്ഞത്. എന്നാല്‍ നിനച്ചിരിക്കാതെ ഷൂട്ടിങ്ങിനു തൊട്ടുമുന്‍പ് താരം കാരണം പോലും അറിയിക്കാതെ താരം ചിത്രത്തില്‍ നിന്നും പിന്‍മാറി. പിന്നീട് പാര്‍വതി ജയറാമിനെയും യുവനടി പാര്‍വതിയുടെയുമൊക്കെ പേരു കേട്ടു. എന്നാല്‍ അവരൊന്നുമല്ല തന്റെ ആമിയെന്ന് സംവിധായകന്‍ പറയുകയും ചെയ്തു. ഒടുവില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രി മഞ്ജു വാര്യരാണ് ചിത്രത്തില്‍ ആമിയായെത്തുന്നത് എന്ന് സംവിധായകന്‍ തന്നെ സ്ഥിരീകരിച്ചതോടെയാണ് ആശങ്കകള്‍ക്ക് വിരാമമായത്.

നീര്‍മാതളത്തിന്റെ ചുവട്ടില്‍ നിന്നു തുടങ്ങി

മുന്‍പ് അറിയിച്ചതു പോലെ തന്നെ മാര്‍ച്ച് 24 ന് ചിത്രത്തിന്റെ ഷൂട്ട് ആമിയുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന പുന്നയൂര്‍ക്കുളത്തു നിന്നും ആരംഭിച്ചു. മറ്റു തിരക്കുകളെല്ലാം മാറ്റിവെച്ച് ആമിയായിരിക്കുകയാണ് മഞ്ജു വാര്യര്‍.

പുതിയ രൂപത്തിലും ഭാവത്തിലും മഞ്ജു വാര്യര്‍

ചുവന്ന പട്ടു സാരിയുടുത്ത് അഴിച്ചിട്ട മുടിയും വലിയ വട്ടക്കണ്ണടയുമായി ശരിക്കും മാധവിക്കുട്ടിയെ അനുസ്മരിക്കുന്ന ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. മഞ്ജു വാര്യര്‍ ആമിയാകുന്നതിനെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരുടെ വായടപ്പിക്കുന്നു താരത്തിന്റെ ലുക്ക്. ആമിയല്ലെന്ന് ആരും പറയില്ല അതേ ലുക്ക് അതേ ഭാവം.

ചിത്രത്തിന്റെ ഭാഗമാകാന്‍ പൃഥ്വിരാജും

ആമിക്ക് ഏറെ പ്രിയപ്പെട്ട ദാസേട്ടനായി വേഷമിടുന്നത് പൃഥ്വിരാജാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. അഭിനയ പ്രാധാന്യമുള്ള ശക്തമായ കഥാപാത്രമായി മുരളി ഗോപിയും ചിത്രത്തിലുണ്ട്.

ഓപ്പു മുന്നില്‍ നില്‍ക്കുന്നത് പോലെ

ആമിയായി മഞ്ജു വാര്യര്‍ മുന്നിലെത്തിയപ്പോള്‍ ഓപ്പു മുന്നില്‍ നില്‍ക്കുന്നത് പോലെയാണെന്നാണ് മാധവിക്കുട്ടിയുടെ സഹോദരി പ്രതികരിച്ചതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചത്.

English summary
Aami shooting started on March 24.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam