ആമി മ്യൂസിക് ലോഞ്ച് ലുലു മാളില്‍
കമലാ സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന മഞ്ജുവാര്യര്‍ ചിത്രമായ ആമിയുടെ മ്യൂസിക് ലോഞ്ച് വെള്ളിയാഴ്ച ലുലുമാളില്‍. വൈകുന്നേരം 4.30നാണ് ചടങ്ങ്.
ചിത്രത്തില്‍ മാധവിക്കുട്ടി(കമല സുരയ്യ)യുടെ ഭര്‍ത്താവായ മാധവദാസായി വേഷമിടുന്നത് മുരളി ഗോപിയാണ്. റീല്‍ ആന്റ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി തോമസും റോബന്‍ റോച്ചയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസും അനൂപ് മേനോനും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ജ്യോതികൃഷ്ണ, കെപിഎസി ലളിത, വത്സലാ മേനോന്‍, ശ്രീദേവി ഉണ്ണി, അനില്‍ നെടുമങ്ങാട്, സുശീല്‍ കുമാര്‍, ശിവന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഹിന്ദി കവി ഗുല്‍സാറിന്റെയും റഫീഖ് അഹമ്മദിന്റെയും വരികള്‍ക്ക് തൗഫീഖ് ഖുറൈശിയും എം ജയചന്ദ്രനും സംഗീതം നല്‍കുന്നു. അരോമ മോഹനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മധു നീലകണ്ഠന്‍ ഛായാഗ്രഹണവും ശ്രീഗര്‍ പ്രസാദ് എഡിറ്റിങും സുനില്‍ കുമാര്‍ കലാസംവിധാനവും നിര്‍വഹിക്കും.


Click it and Unblock the Notifications











