»   » ആമിക്കൊപ്പം പ്രിയപ്പെട്ട ദാസേട്ടനും, മഞ്ജു വാര്യരും മുരളി ഗോപിയും തന്നെയാണോ ഇത്? അപാര മേക്കോവര്‍!

ആമിക്കൊപ്പം പ്രിയപ്പെട്ട ദാസേട്ടനും, മഞ്ജു വാര്യരും മുരളി ഗോപിയും തന്നെയാണോ ഇത്? അപാര മേക്കോവര്‍!

Posted By:
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരി, നീര്‍മാതളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി കമല്‍ ഒരുക്കുന്ന ആമിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കഴിഞ്ഞ വാരമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. അതിന് പിന്നാലെയാണ് സെക്കന്‍ഡ് ലുക്ക് പുറത്തുവിട്ടിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അത് മെഗാസ്റ്റാര്‍ ആരാധകരുടെ ഭാവനയായിരുന്നു, ഇതാണ് പരോളിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ!

ദിലീപിനൊപ്പം അഭിനയിക്കരുതെന്ന് സിദ്ധാര്‍ത്ഥിനെ വിലക്കി, പിന്നെ സംഭവിച്ചതോ,ദിലീപിന്‍റെ പോസ്റ്റ് കാണൂ!

ഫേസ്ബുക്കിലൂടെ മുരളി ഗോപിയാണ് സെക്കന്റ് ലുക്ക് പുറത്തുവിട്ടത്. ആമിയോടൊപ്പം മാധവദാസുമുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടത്. മാധവദാസായി മുരളി ഗോപിയും ആമിയായി മഞ്ജു വാര്യരുമാണ് അഭിനയിക്കുന്നത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ആമിയുടെ സ്വന്തം മാധവദാസ്

കമലദാസിന്റെ സ്വന്തം ദാസേട്ടനുമൊത്തുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മുരളി ഗോപിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വിദ്യാ ബാലനില്‍ നിന്നും മഞ്ജു വാര്യരിലേക്ക്

വിദ്യ ബാലനെയായിരുന്നു ആമിയെ അവതരിപ്പിക്കുന്നതിനായി സംവിധായകന്‍ ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണം ആരംഭിക്കുന്നതിന് തൊട്ട് മുന്‍പ് താരം ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്നാണ് മഞ്ജു വാര്യര്‍ എത്തിയത്.

ഒരുപോലെ പ്രിയപ്പെട്ട രണ്ടുപേര്‍

മലയാളികള്‍ക്ക് ഏറെ പ്രിയമുള്ള അഭിനേത്രി തന്നെയാണ് മാധവിക്കുട്ടിയുടെ വേഷം അവതരിപ്പിക്കാന്‍ അനുയോജ്യയെന്ന് ആരാധകര്‍ വ്യക്തമാക്കിയിരുന്നു. ആമിയായി ആരെത്തുമെന്നുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലായിരുന്നു ഈ വാദം.

സ്വപ്‌നതുല്യമായ കഥാപാത്രം

അഭിനേത്രിയെന്ന നിലയില്‍ ഏതൊരു താരവും ആഗ്രഹിക്കുന്ന കഥാപാത്രമാണ് ആമിയിലെ വേഷം. എഴുത്തുകാരി എന്ന നിലയിലും വ്യക്തിയെന്ന നിലയിലും താന്‍ ഏറെ ബഹുമാനിക്കുന്ന മാധവിക്കുട്ടിയുടെ വേഷം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് നേരത്തെ മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു.

തനിക്ക് ലഭിക്കുമെന്ന് അറിഞ്ഞിരുന്നില്ല

വിദ്യാ ബാലന്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങിയതിന് ശേഷം ആ കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ഒരിക്കല്‍പ്പോലും അത് തന്നിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം കമലിനൊപ്പം

20 വര്‍ഷത്തിന് ശേഷമാണ് കമലും മഞ്ജു വാര്യരും ഒരുമിക്കുന്നത്. കമല്‍ സംവിധാനം ചെയ്ത ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് തുടങ്ങിയ ചിത്രങ്ങള്‍ മഞ്ജു വാര്യരുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളായാണ് വിലയിരുത്തുന്നത്.

ആമിയെ കാണാന്‍ ആകാംക്ഷ

ആമിയായി മഞ്ജു എത്തുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. ചിത്രത്തിലെ ലുക്ക് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആമിയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ കാണൂ

ആമിയുടെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ കാണൂ

English summary
Here is Aami's second look poster
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam