twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാദങ്ങള്‍ അരങ്ങു തകര്‍ക്കുന്നതിനിടയില്‍ ആമിയുടെ ട്രെയിലറെത്തി, ആമിയെ കണ്ടോ, എങ്ങനുണ്ട്?

    |

    മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ആമിയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. സോഷ്യല്‍ മീഡിയയിലൂടെ ട്രെയിലര്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്.

    കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ട്രെയിലര്‍ എത്തിയത്. ടൊവിനോ തോമസ്, അനൂപ് മേനോന്‍, മുരളി ഗോപി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിനയപ്രസാദ്, ജ്യോതികൃഷ്ണ, രണ്‍ജിപണിക്കര്‍ തുടങ്ങിയവരുടെ കഥാപാത്രത്തെക്കുറിച്ച് ട്രെയിലര്‍ കണ്ടാല്‍ കൂടുതല്‍ മനസ്സിലാവും. സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്ന ട്രെയിലറാണ് പുറത്തുവന്നിട്ടുള്ളത്.

    കാത്തിരിപ്പിനൊടുവില്‍ ആമിയെത്തി

    കാത്തിരിപ്പിനൊടുവില്‍ ആമിയെത്തി

    നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആമിയുടെ ട്രെയിലര്‍ ആരാധകര്‍ക്ക് മുന്നിലേക്കെത്തി. ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ട്രെയിലറാണ് പുറത്തുവന്നിട്ടുള്ളത്.

    മികച്ച സ്വീകാര്യത

    മികച്ച സ്വീകാര്യത

    കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ട്രെയിലര്‍.

    കഥാപാത്രങ്ങളെല്ലാവരുമുണ്ട്

    കഥാപാത്രങ്ങളെല്ലാവരുമുണ്ട്

    ടൊവിനോ തോമസ്, അനൂപ് മേനോന്‍, രണ്‍ജി പണിക്കര്‍, തുടങ്ങി പ്രധാന കഥാപാത്രങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാണ് ട്രെയിലര്‍ പുറത്തിറക്കിയിട്ടുള്ളത്.

    ആമിയുടെ സംസാരശൈലി

    ആമിയുടെ സംസാരശൈലി

    ആമിയുടെ സംസാര രീതിയാണ് മറ്റൊരു പ്രത്യേകത. കമലാസുരയ്യയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സംസാരരീതി തന്നെയാണ് മഞ്ജു വാര്യര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ആരാധകര്‍ പറയുന്നു.

    ട്രെയിലര്‍ കാണൂ

    ആമിയുടെ ട്രെയിലര്‍ കാണൂ.

    അടുത്ത വിവാദത്തിന് സമയമായി

    അടുത്ത വിവാദത്തിന് സമയമായി

    ട്രെയിലര്‍ കണ്ടതിന് ശേഷവും ആമിയെക്കുറിച്ചുള്ള വിവാദങ്ങള്‍ തുടരുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. മാധവിക്കുട്ടിയുടെ എഴുത്തിനെക്കുറിച്ച് മാത്രമല്ല മതം മാറ്റത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ട്രെയിലറിലുണ്ട്.

    ടൊവിനോ തോമസിന്‍റെ കഥാപാത്രം

    ടൊവിനോ തോമസിന്‍റെ കഥാപാത്രം

    പൃഥ്വിരാജിന്‍റെ പകരക്കാരനായാണ് ആമിയിലേക്ക് ടൊവിനോ തോമസ് എത്തിയത്. താരത്തിന്‍റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ട്രെയിലറില്‍ കൂടുതല്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    താരങ്ങളുടെ മേക്കോവര്‍

    മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ അഭിനേതാക്കള്‍ക്ക് കിടിലന്‍ മേക്കോവറാണ് നടത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളിലെല്ലാം ഇത് കാണാവുന്നതാണ്.

    വിദ്യാ ബാലനില്‍ നിന്നും മഞ്ജു വാര്യരിലേക്ക്

    വിദ്യാ ബാലനില്‍ നിന്നും മഞ്ജു വാര്യരിലേക്ക്

    വിദ്യ ബാലനെയായിരുന്നു ആമിയെ അവതരിപ്പിക്കുന്നതിനായി സംവിധായകന്‍ ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണം ആരംഭിക്കുന്നതിന് തൊട്ട് മുന്‍പ് താരം ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്നാണ് മഞ്ജു വാര്യര്‍ എത്തിയത്.

    ഒരുപോലെ പ്രിയപ്പെട്ട രണ്ടുപേര്‍

    ഒരുപോലെ പ്രിയപ്പെട്ട രണ്ടുപേര്‍

    മലയാളികള്‍ക്ക് ഏറെ പ്രിയമുള്ള അഭിനേത്രി തന്നെയാണ് മാധവിക്കുട്ടിയുടെ വേഷം അവതരിപ്പിക്കാന്‍ അനുയോജ്യയെന്ന് ആരാധകര്‍ വ്യക്തമാക്കിയിരുന്നു. ആമിയായി ആരെത്തുമെന്നുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലായിരുന്നു ഈ വാദം.

    English summary
    Aami trailer released
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X