»   » മണിരത്‌നവും അമീര്‍ ഖാനും ഒന്നിയ്ക്കുന്നു

മണിരത്‌നവും അമീര്‍ ഖാനും ഒന്നിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam

സംവിധായകന്‍ മണിരത്‌നം ഒരുക്കുന്ന അടുത്ത ബഹുഭാഷാ ചിത്രത്തില്‍ അമീര്‍ ഖാനും കരീന കപൂറും നായികാനായകന്മാരാകുന്നു. ഇന്ത്യ-പാക് വിഭജനവും അതുമായിബന്ധപ്പെട്ട സംഭവങ്ങളും പ്രമേയമാകുന്ന ചിത്രത്തിന് ലജ്ജോ എന്നാണ് പേരിട്ടിരിക്കുന്നത്. അവസാനമായി ചെയ്ത ബഹുഭാഷാ ചിത്രം രാവണ്‍ പോലെ ഹിന്ദിയിലും തമിഴിലുമായി ലജ്ജോ ഒരുക്കാനാണ് മണിരത്‌നത്തിന്റെ പദ്ധതി. ചിത്രത്തിന്റെ ഹിന്ദി പതിപ്പിലാണ് അമീറും കരീനയും നായികാനായകന്മാരാകുന്നത്. തമിഴ്പതിപ്പില്‍ തമിഴകത്തെ പ്രമുഖ താരങ്ങളായിരിക്കും അണിനിരക്കുക.

ഇന്ത്യാപാക് വിഭജനകാലത്തെ ഒരു പ്രണയകഥ ദൃശ്യവത്ക്കരിക്കുന്ന 'ലജ്ജോ' എന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് എ.ആര്‍. റഹ്മാനാണ്. ആദ്യമായാണ് അമീര്‍ ഖാന്‍ ഒരു മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നത്. എന്നാല്‍ മണിരത്‌നത്തിനൊപ്പം കരീനയിത് രണ്ടാം വട്ടമാണ് സഹകരിക്കാന്‍ പോരുന്നത്. മുന്‍പ് മണിരത്‌നത്തിന്റെ 'യുവ'യില്‍ കരീന നായികയായിരുന്നു. അമീര്‍ഖാനും കരീനയും ഒന്നിക്കുന്ന മൂന്നാം ചിത്രമാണ് 'ലജ്ജോ'. 'ത്രീ ഇഡിയറ്റ്‌സ്', 'തലാഷ്' എന്നിവയാണ് അമീറും കരീനയും ജോഡി ചേര്‍ന്ന മുന്‍ചിത്രങ്ങള്‍.

Aamir Khan-Kareena

നേരത്തേ ദില്‍സേയെന്ന ചിത്രത്തില്‍ തമിഴിലും ഹിന്ദിയിലും ഒരേ താരനിരയെത്തന്നെയായിരുന്നു മണിരത്‌നം അണിനിരത്തിയത്. അത് വലിയ പരാജയമാവുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ രണ്ട് ഭാഷകളിലും അതാത് രംഗത്തെ താരങ്ങളെത്തന്നെ ഉള്‍പ്പെടുത്തുന്ന രീതിയിലേയ്ക്ക് മണിരത്‌നം മാറിയതെന്നാണ് സൂചന.

രാവണ്‍ ഒരുക്കിയപ്പോള്‍ മണിരത്‌നം ഹിന്ദിയില്‍ അഭിഷേക് ബച്ചനേയും തമിഴില്‍ വിക്രമിനേയുമാണ് നായകന്മാരാക്കിയത്. രണ്ടു ഭാഗങ്ങളിലും ഐശ്വര്യാറായി നായികയായി. തമിഴില്‍ പ്രതിനായക സ്വഭാവമുള്ള കഥാപാത്രമായി പൃഥ്വിരാജ് അഭിനയിച്ചപ്പോള്‍ ഹിന്ദിയില്‍ ഈ വേഷം തമിഴ് രാവണനിനെ നായകനായ വിക്രമാണ് അവതരിപ്പിച്ചത്.

English summary
Bollywood superstars Aamir Khan and Kareena Kapoor, are reportedly to star opposite each other again in Mani Ratnam’s upcoming film “ Lajjo

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam