ആമീര്‍ഖാന്‍ എന്നെ സംവിധായകനാക്കി ; വിനീത്
വിനീത് ശ്രീനിവാസനെ എങ്ങനെ ആമീര്‍ഖാന്‍ സംവിധായകനാക്കുമെന്ന് ചോദിക്കരുത്. എന്നാല്‍ തന്നെ സംവിധായകന്റെ വേഷമണിയിച്ചതില്‍ ആമീറിനു പ്രധാന പങ്കുണ്ടെന്നു തുറന്നുപറയുകയാണ് വിനീത്.
ആമീര്‍ഖാന്‍ നായകനായെത്തിയ ' ദില്‍ ചാഹ്താ ഹെ ' കണ്ടതിനുശേഷമാണ് ഒരു സിനിമയെടുക്കണമെന്ന് വിനീത് മനസ്സിലുറപ്പിച്ചത്. ' ലഗാന്‍' പുറത്തിറങ്ങിയശേഷം ആമീറിനോടുളള ആരാധന അങ്ങേയറ്റത്തെത്തിയ സമയം. അപ്പോഴാണ് ' ദില്‍ ചാഹ്താ ഹെ' കാണുന്നത്. ടൈറ്റില്‍ മുതല്‍ തന്നെ സിനിമ തന്നെ പിടിച്ചിരുത്തിയതായും ആവേശം കൊളളിച്ചതായും വിനീത് ശ്രീനിവാസന്‍ പറയുന്നു.

തീര്‍ത്തും സാധാരണ ടീ ഷര്‍ട്ടൊക്കെയിട്ട് തിരശ്ശീലയില്‍ പെരുമാറുന്ന നായകന്മാര്‍. നോക്കിലും വാക്കിലും നായകപരിവേഷമൊന്നും പറയാനേയില്ല. ബോളിവുഡില്‍ അന്നുവരെ കണ്ടുപരിചയിച്ചിട്ടാല്ല സംഗീതം, സിങ്ക് സൗണ്ട് എന്നിവയും ഏറെ വിസ്മയിപ്പിച്ചു. ആ സിനിമ അന്ന് മനസ്സിനുണ്ടാക്കിയ സ്വാധീനം പിന്നീട് മറ്റൊരു സിനിമ കണ്ടപ്പോഴും തനിക്കുണ്ടായിട്ടില്ലെന്ന് വിനീത് പറയുന്നു.


Click it and Unblock the Notifications











