»   » സ്വപ്‌ന പദ്ധതിയായ മഹാഭാരത ഉപേക്ഷിക്കുവാനൊരുങ്ങി ആമിര്‍? കാരണം തേടി ആരാധകര്‍! കാണാം

സ്വപ്‌ന പദ്ധതിയായ മഹാഭാരത ഉപേക്ഷിക്കുവാനൊരുങ്ങി ആമിര്‍? കാരണം തേടി ആരാധകര്‍! കാണാം

Written By:
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമയിലെ താരചക്രവര്‍ത്തിമാരിലൊരാളാണ് ആമിര്‍ ഖാന്‍. വ്യത്യസ്ഥ സിനിമകളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുക്കാന്‍ ആമിറിന് സാധിച്ചിട്ടുണ്ട്. എതു തരം കഥാപാത്രമായാലും തന്റെ അഭിനയ മികവു കൊണ്ട് മികവുറ്റതാക്കാറുളള താരം കൂടിയാണ് ആമിര്‍. ആമിറിന്റെ ചിത്രങ്ങള്‍ക്ക് തിയ്യേറ്ററുകളില്‍ നിന്നും മികച്ച സ്വീകാര്യതയാണ് എപ്പോഴും ലഭിക്കാറുളളത്.

ദുല്‍ഖര്‍-മാര്‍ട്ടിന്‍ പ്രകാട്ട് കൂട്ടുക്കെട്ട് വീണ്ടും: വൈറലായി ജോമോന്‍ ടി ജോണിന്റെ ചിത്രം! കാണാം

ഇന്ത്യയ്ക്കു പുറമേ വിദേശത്തും താരത്തിന്റെ ചിത്രങ്ങള്‍ക്ക് സിനിമാ പ്രേമികള്‍ പ്രാധാന്യം നല്‍കാറുണ്ട്. അടുത്തിടെയാണ് മഹാഭാരത കഥയെ ആസ്പദമാക്കിയുളള ആമിറിന്റെ സ്വപ്‌ന ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ആയിരം കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം പത്തു ഭാഗങ്ങളായി ചെയ്യുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. സിനിമയ്ക്കായി നേരത്തെ ആമിര്‍ വിവിധ സ്ഥലങ്ങളിലായി പോയി ഗവേഷണം നടത്തിയിരുന്നു.

aamir khan

മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ച രണ്ടാമൂഴത്തിന് ശേഷമാണ് ആമിറും മഹാഭാരതം ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ സജീവമായത്. മഹാഭാരത കഥയുടെ പശ്ചാത്തലത്തില്‍ എംടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതുന്ന ഈ ചിത്രവും ആയിരം കോടി ബഡ്ജറ്റിലാണ് പ്രഖ്യാപിച്ചിരുന്നത്. ഏറെ നാളുകളായി മഹാഭാരതം സിനിമയാക്കാന്‍ ആമിര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ചിത്രം നിര്‍മ്മിക്കുന്നതിനായി ഒരു പ്രമുഖ നിര്‍മ്മാണ കമ്പനിയുടെ സഹായം ആവശ്യമായിരുന്നു.

mahabharatha

തുടര്‍ന്ന് പ്രമുഖ വ്യവസായി മുകേഷ് അംബാനി ആയിരം കോടി മുതല്‍ മുടക്കിലുളള ഈ ചിത്രം നിര്‍മ്മിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആമിര്‍ ഇപ്പോള്‍ അഭിനയിക്കുന്ന തംഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം മഹാഭാരതയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആമിര്‍ തന്റെ സ്വപ്‌ന പദ്ധതിയായ മഹാഭാരത ഉപേക്ഷിക്കുവാന്‍ ഒരുങ്ങുന്നതായാണ് അറിയുന്നത്.

aamir khan

ചരിത്ര പശ്ചാത്തലത്തില്‍ വരുന്ന സിനിമകള്‍ വിവാദങ്ങളില്‍പ്പെടുന്ന സാഹചര്യത്തിലാണ് ആമിര്‍ ഇത്തരമൊരു തീരുമാനം കൈകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന പദ്മാവത് അടക്കുമുളള ചിത്രങ്ങള്‍ ഇത്തരത്തില്‍ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. ചരിത്രം വളച്ചൊടിച്ചുവെന്ന ആരോപണത്തിലായിരുന്നു ഹിന്ദുത്വ സംഘടനകള്‍ പദ്മാവത് ചിത്രത്തിനു നേരെ വിവാദങ്ങളുണ്ടാക്കിയിരുന്നത്.

ഷാരൂഖ് ഖാനൊപ്പം ഐപിഎല്‍ വേദിയില്‍ തിളങ്ങി സുഹാന: ചിത്രങ്ങള്‍ വൈറല്‍! കാണാം

ധനുഷിന്റെ പുതിയ ചിത്രത്തില്‍ വില്ലനായി ജെയിംസ് ബോണ്ട് നായകന്‍? പ്രതീക്ഷയോടെ ആരാധകര്‍! കാണാം

English summary
Aamir Khan is not entirely sure about his mahabharatha project

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X