രണ്ടാമൂഴത്തില്‍ ഭീമന്‍ മോഹന്‍ലാല്‍ മാത്രമല്ല! ആമിര്‍ ഖാന്‍ തയ്യാറെടുപ്പ് തുടങ്ങി, കര്‍ണന്‍ ലാലേട്ടൻ?

മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങള്‍ നിരവധിയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒടിയനാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടാണ് രണ്ടാമൂഴം. രണ്ടാമൂഴത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിന് മുന്‍പ് ബോളിവുഡില്‍ നിന്നും മഹാഭാരതം ആസ്പദമാക്കി സിനിമ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമിര്‍ ഖാന്റെ സ്വപ്‌ന പദ്ധതിയായി കാണുന്ന മഹാഭാരതത്തെ കുറിച്ച് ചില സൂചനകള്‍ പുറത്ത് വന്നിരിക്കുകയാണ്. അടുത്തിടെ മുംബൈ എയര്‍പോര്‍ട്ടിലെത്തിയ ആമിര്‍ ഖാന്റെ കൈയില്‍ മഹാഭാരതമുണ്ടായിരുന്നു.

രണ്ടാമൂഴം

രണ്ടാമൂഴം

ഇന്ത്യന്‍ സിനിമയെ അമ്പരിപ്പിക്കാനുള്ള പ്രോജക്ടുമായിട്ടാണ് രണ്ടാമൂഴം വരുന്നത്. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍. ആയിരം കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ചിത്രം ബിആര്‍ ഷെട്ടിയാണ് നിര്‍മ്മിക്കുന്നത്. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. എംടി തന്നെയാണ് സിനിമയ്ക്കുള്ള തിരക്കഥ ഒരുക്കുന്നതും. സിനിമയെ കുറിച്ച് പലതരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുകയാണെങ്കിലും അണിയറ പ്രവര്‍ത്തകര്‍ അതിലൊന്നും പ്രതികരിച്ചിട്ടില്ല.

 ഭീമനായി മോഹന്‍ലാല്‍

ഭീമനായി മോഹന്‍ലാല്‍

മഹാഭാരത്തില്‍ ഭീമന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. 59 വയസുള്ള മോഹന്‍ലാലിന് ആ വേഷം ചെയ്യാന്‍ കഴിയുമോ എന്ന സംശയം ചിലര്‍ക്കുണ്ടായിരുന്നു. ഒടിയന് വേണ്ടി ശരീരഭാരം കുറച്ചതോടെ മോഹന്‍ലാലിന് ഭീമനാകാന്‍ പറ്റുമെന്നുമാണ് ആരാധകര്‍ പറയുന്നത്. ഭീമനെ കുറിച്ച് എംടി വാസുദേവന്‍ നായരും തുറന്ന് പറഞ്ഞിരുന്നു. രണ്ടാമൂഴത്തിലെ ഭീമന്‍ പ്രത്യേക പ്രായത്തിലുള്ള നായകനല്ല. ബാല്യം മുതല്‍ മരണം വരെയുള്ള ഭീമന്റെ കഥകള്‍ സിനിമയിലുണ്ടാവും. ഇതില്‍ യൗവ്വനം മുതല്‍ മരണം വരെയുള്ള ഭാഗമായിരിക്കും മോഹന്‍ലാല്‍ അഭിനയിക്കുക. ബാക്കിയുള്ള ഭാഗം ആ പ്രായത്തിലുള്ളവര്‍ അവതരിപ്പിക്കുന്നതായിരിക്കും നല്ലതെന്നാണ് അഭിപ്രായം.

 മഹാഭാരതം വരുന്നു

മഹാഭാരതം വരുന്നു

മഹാഭാരതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം ബോളിവുഡില്‍ നിന്നും നിര്‍മ്മിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. തന്റെ സ്വപ്‌ന പദ്ധതിയാണെന്ന് ആമിര്‍ ഖാനും തുറന്ന് പറഞ്ഞിരുന്നു. മഹാഭാരതം സിനിമയാക്കുന്നത് തന്റെ ചിരകാല അഭിലാഷമാണെന്ന് പ്രമുഖ സംവിധായകന്‍ രാജമൗലി പറഞ്ഞിരുന്നു. അങ്ങനെ സിനിമയുണ്ടെങ്കില്‍ അതില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നായിരുന്നു ആമിര്‍ പറഞ്ഞിരുന്നത്. ചിത്രത്തില്‍ കര്‍ണനായോ കൃഷ്ണനായോ അഭിനയിക്കാനായിരുന്നു ആമിര്‍ ഖാന് താല്‍പര്യം.

മുന്നൊരുക്കം തുടങ്ങി?

മുന്നൊരുക്കം തുടങ്ങി?

മഹാഭാരതത്തിന്റെ മുന്നൊരുക്കങ്ങള്‍ ആമിര്‍ ഖാന്‍ തുടങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ താരത്തിന്റെ കൈയില്‍ മഹാഭാരതത്തിന്റെ കോപ്പിയുണ്ടായിരുന്നു. ഇതാണ് സിനിമയെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് കാരണമായത്. ഉടന്‍ തന്നെ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് സൂചന.

  പത്ത് ഭാഗങ്ങളായി നിര്‍മ്മിക്കുന്നു...

പത്ത് ഭാഗങ്ങളായി നിര്‍മ്മിക്കുന്നു...

ബോളിവുഡില്‍ നിന്നും നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മഹാഭാരതത്തില്‍ ആമിര്‍ ഖാന്‍ കൃഷ്ണന്റെ വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹം അര്‍ജുന്‍ ആയിട്ടായിരിക്കും അഭിനയിക്കുന്നതെന്ന് പിന്നീട് റിപ്പോര്‍ട്ട് വന്നു. പ്രമുഖ വ്യവസായി മുകേഷ് അംബാനി സിനിമ നിര്‍മ്മിക്കാനായി രംഗത്തെത്തിയിരുന്നു. സിനിമ പത്ത് ഭാഗങ്ങളായി നിര്‍മ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഔദോഗികമായ പ്രഖ്യാപനത്തിന് വേണ്ടിയാണ് ഇനി കാത്തിരിക്കുന്നത്.

 പ്രമുഖ താരങ്ങളില്ല...

പ്രമുഖ താരങ്ങളില്ല...

ആമിര്‍ ഖാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഇന്ത്യയിലെ പ്രമുഖ താരങ്ങളെല്ലാം സിനിമയിലുണ്ടാവുമെന്ന് കരുതിയെങ്കിലും പുതുമുഖങ്ങളെ മുന്‍നിര്‍ത്തിയായിരിക്കും സിനിമ ഒരുക്കുന്നത്. ഇന്ത്യ മുഴുവനുമായി കഴിവുള്ള യുവതാരങ്ങളെ കണ്ടെത്തുന്നതിന് അടുത്ത് തന്നെ കാസ്റ്റിംഗ് കോള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. പുതുമുഖങ്ങള്‍ സിനിമയിലേക്ക് എത്തുന്നതില്‍ ഒരുപാട് നല്ല കാര്യങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിനിമയ്ക്കിടെയുള്ള ഈഗോ ക്ലാഷിന് സാധ്യത കുറയുമെന്നും മറ്റ് പല കാര്യങ്ങള്‍ക്കും നല്ലത് പുതുമുഖങ്ങളാണെന്നാണ് മുന്‍പ് വന്നിരുന്ന വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X