രണ്ടാം വരവില്‍ ആമിര്‍ തുണിയുടുത്തു
തന്റെ ഏറ്റവും പുതിയ ചിത്രമായ പികെയുടെ വിവാദ നഗ്ന പോസ്റ്ററിന് പിന്നാലെയെത്തിയ പോസ്റ്ററില്‍ ആമിര്‍ഖാന്‍ പൂര്‍ണമായും തുണിയുടുത്തു. ആമിര്‍ തന്നെയാണ് ട്വിറ്ററിലൂടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. രാജസ്ഥാന്റെ പരമ്പരാഗതമായ വസ്ത്രമാണ് ആമിര്‍ ധരിച്ചിരിക്കുന്നത്. കൈയ്യില്‍ ഒരു കുഴല്‍ വാദ്യോപകരണവും ഉണ്ട്.
സിനിമയുടെ ആദ്യ പോസ്റ്ററില്‍ നഗ്നനായെത്തി ആമിര്‍ ഏറെ വിവാദത്തിലകപ്പെട്ടിരുന്നു. ഒരു റേഡിയോ കൊണ്ട് സ്വകാര്യഭാഗം മറച്ചുപിടിച്ച നിലയിലായിരുന്നു പോസ്റ്റര്‍. വിവാദം കോടതിവരെയെത്തിയെങ്കിലും പിന്നീടത് തള്ളുകയായിരുന്നു. ഇതിനു തൊട്ടു പിന്നാലെയായിരുന്നു ആമിര്‍ തന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറക്കിയത്.

കോടതിവിധിക്കുശേഷം അടുത്ത പോസ്റ്ററില്‍ റേഡിയോ പോലും ഉണ്ടാകില്ലെന്നായിരുന്നു ആമിര്‍ വ്യക്തമാക്കിയിരുന്നതെങ്കിലും അത്തരമൊരു സാഹസത്തിന് എന്തായാലും താരം മുതിര്‍ന്നില്ല. മാത്രമല്ല, അത് സിനിമയ്ക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഷാരൂഖ് ഖാന്‍ അടക്കമുള്ളവര്‍ ആമിറിന്റെ പോസ്റ്ററിനെതിരെ വിവാദമുയര്‍ത്തിയിരുന്നു.
ആമിര്‍ ഖാന്റെ മികച്ച ചിത്രങ്ങളിലൊന്നായ 'ത്രീ ഇഡിയറ്റ്‌സി'ന്റെ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയാണ് പികെ എന്ന സിനിമയും ഒരുക്കുന്നത്. വിനോദ് ചോപ്ര ഫിലിംസും, ഹിരാനിയും, യുടിവിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനുഷ്‌ക ശര്‍മ, ബോമന്‍ ഇറാനി, സുശാന്ത് സിംഗ് രാജ്പുത്, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.


Click it and Unblock the Notifications