കേരളത്തിലെത്തിയ ആമിര്‍ ഖാന്‍! നടുറോഡിലൂടെ നടന്ന് നീങ്ങുന്ന സൂപ്പര്‍ താരത്തെ കണ്ട് ഞെട്ടി ആരാധകരും
ബോളിവുഡ് താരങ്ങളെ അത്രയധികം ആരാധിക്കുന്നവരാണ് മലയാളികള്‍. അങ്ങനെയിരിക്കെ ആമിര്‍ ഖാന്‍ കേരളത്തിലൂടെ റോഡിലൂടെ നടന്നാല്‍ എങ്ങനെയുണ്ടാവും. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിക്കാര്‍ക്ക് സംഭവിച്ചതും ഇതാണ്. കോട്ടയം ചങ്ങനാശ്ശേരി എംസി റോഡിലൂടെയാണ് ആമിര്‍ ഖാന്‍ നടന്ന് നീങ്ങിയത്. ഇതിന്റെ വീഡിയോ ആണിപ്പോള്‍ തരംഗമാവുന്നത്.

നീല പാന്റും കറുത്ത ടീ ഷര്‍ട്ടും നീല തൊപ്പിയും കന്നഡയും ചെവിയില്‍ ഇയര്‍ഫോണും വെച്ച് സുരക്ഷ സഹായികള്‍ക്കൊപ്പമായിരുന്നു സൂപ്പര്‍താരമെത്തിയത്. ഒറ്റ നോട്ടത്തില്‍ ആമിര്‍ ഖാന്‍ ആണെന്ന് ആര്‍ക്കും മനസിലായിരുന്നില്ല. എന്നാല്‍ മനസിലാക്കിയവര്‍ വീഡിയോസ് എടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. തന്നെ തിരിച്ചറിഞ്ഞവര്‍ക്കെല്ലാം കൈ വീശി കാണിച്ചിട്ടാണ് താരം മുന്നോട്ട് പോയത്.
ആമിര്‍ ഖാന്‍ നായകനാവുന്ന ഏറ്റവും പുതിയ സിനിമ 'ലാല്‍ സിങ് ഛദ്ദ'യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടിട്ടാണ് താരം കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്. ഡിസംബര്‍ പതിമൂന്ന് മുതല്‍ മൂന്നാറില്‍ നിന്നുമായിരുന്നു ഷൂട്ടിങ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമാ സംഘം കൊല്ലത്തേക്ക് പോയി. ചടയമംഗലത്തും ഏതാനം രംഗങ്ങള്‍ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു.


Click it and Unblock the Notifications