»   » ലിപ്സ്റ്റിക്കും ചുരിദാറുമിട്ട് അമീര്‍ ഖാന്‍

ലിപ്സ്റ്റിക്കും ചുരിദാറുമിട്ട് അമീര്‍ ഖാന്‍

Posted By:
Subscribe to Filmibeat Malayalam
Aamir Khan
അമീര്‍ ഖാന്‍ എന്തെങ്കിലുമൊരു പുതിയ കാര്യം ചെയ്യുകയെന്നാല്‍ ബോളിവുഡില്‍ അത് വന്‍ വാര്‍ത്തയാകും, കാരണം മറ്റൊന്നുമല്ല ഈ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ഖാന്‍ എന്ത് ചെയ്താലും അതിന്റെ അനന്തരഫലം വന്‍വിജയമായി മാറകയാണ് പതിവ്. ഇപ്പോള്‍ അമീര്‍ വീണ്ടും ആരാധകരെ അമ്പരപ്പിക്കാന്‍ പോവുകയാണ്, ഇത്തവണ ഒരു പെണ്‍വേഷവുമായിട്ടാണ് താരം എത്തുന്നത്.

ഒരു പുതിയ പരസ്യചിത്രത്തിന് വേണ്ടിയാണ് അമീര്‍ ചുരിദാറും മേക്കപ്പുമെല്ലാമണിഞ്ഞ് പെണ്ണായിമാറുന്നത്. ചുവന്ന വസ്ത്രങ്ങളണിഞ്ഞ് ഒരു കണ്ണടയും അണിഞ്ഞാണ് പരസ്യത്തില്‍ അമീര്‍ പ്രത്യക്ഷപ്പെടുക. ഇതിന് മുമ്പും അമീര്‍ പെണ്‍വേഷം കെട്ടിയിട്ടുണ്ട് 2005, 2008 വര്‍ഷങ്ങളില്‍ പുറത്തുന്ന പരസ്യചിത്രങ്ങളിലും ബാസി എന്ന ചിത്രത്തിലുമാണ് അമീര്‍ ഇതിന് മുമ്പ് പെണ്‍വേഷം കെട്ടിയത്.

പുതിയ പെണ്‍വേഷത്തിന്റെ പെര്‍ഫക്ഷനുവേണ്ടി അമീര്‍ ശരീരം മുഴുവന്‍ വാക്‌സ് ചെയ്തിരിക്കുകയാണ്. രണ്ടുമണിക്കൂറോളമാണത്രേ അമീറിനെ പെണ്‍വേഷം കെട്ടിക്കാനായി മേക്കപ്പിന് സമയമെടുക്കുന്നത്. എന്തായാലും മറ്റ് പരസ്യസുന്ദരികളെ വെല്ലുന്നതായിരിക്കുമോ അമീറിന്റെ പുതിയ പെണ്ണവതരാമെന്ന് കാത്തിരുന്ന് കാണാം.

ഇപ്പോള്‍ യശ് രാജിന്റെ ധൂം 3 എന്ന ചിത്രത്തിന്റെ ജോലിത്തിരക്കുകളിലാണ് താരം. ഈ ചിത്രത്തില്‍ ഒരു നെഗറ്റീവ് ടച്ചുള്ള റോളിലാണ് അമീര്‍ അഭിനയിക്കുന്നത്.

English summary
Aamir Khan is set to surprise his fans again by playing a woman in an upcoming advertisement commercial,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam