»   » ലാലിനെ കാണാന്‍ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ്

ലാലിനെ കാണാന്‍ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ്

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോഹന്‍ലാലിനെ കാണാന്‍ ബോളിവുഡില്‍ നിന്ന് ഒരു സൂപ്പര്‍താരമെത്തി. കക്ഷി എത്തിയ വിവരമറിഞ്ഞ് നടന്‍ ദിലീപും ലാലിന്റെ വീട്ടിലേയ്ക്ക് വച്ചുപിടിച്ചു. മറ്റാരുമായിരുന്നില്ല ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്്റ്റ് അമീര്‍ ഖാനായിരുന്നു ലാലിന്റെ വീട്ടിലെത്തിയ സ്‌പെഷ്യല്‍ ഗസ്റ്റ്. തനി കേരളീയ വേഷത്തില്‍ ചന്ദനക്കുറിയുമണിഞ്ഞാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ അമീറിനെ സ്വീകരിച്ചത്.

തന്റെ വീട്ടിലെ അപൂര്‍വ്വ ചിത്ര ശേഖരങ്ങളെല്ലാം ലാല്‍ അമീറിന് കാണിച്ചു കൊടുത്തു. എല്ലാം ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ വീക്ഷിച്ച് അമീര്‍ ലാലിന് പിന്നാലെ നടന്നു.

അപ്പോള്‍ ദിലീപിന് പൊടുന്നനെ ഒരാഗ്രഹം. അമീറിനൊപ്പം നിന്ന് ഒരു ഫോട്ടോയെടുക്കണം. പിന്നീടവിടെ നടന്നത് ചെറിയൊരു ഫോട്ടോസെഷന്‍. എല്ലാവര്‍ക്കൊപ്പം നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്ത അമീര്‍ മടങ്ങാന്‍ നേരം ലാല്‍ ഒരു സമ്മാനം നല്‍കി. മരത്തില്‍ കൊത്തിയെടുത്ത ഒരു അപൂര്‍വ്വ ചിത്രം.

സത്യമേവ ജയതേ എന്ന പേരില്‍ സ്റ്റാര്‍ പ്ലസില്‍ തുടങ്ങാനിരിയ്ക്കുന്ന തന്റെ റിയാലിറ്റി ഷോയുടെ പ്രചാരണാര്‍ഥം കേരളത്തിലെത്തിയതായിരുന്നു അമീര്‍.

English summary
Bollywood actor Aamir Khan visited superstar Mohanlal.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam