പികെയ്ക്ക് വേണ്ടി ആമീര്‍ മുറുക്കിയത് നൂറുതവണ
സിനിമയ്ക്കുവേണ്ടി എന്തും ചെയ്യാന്‍ ആമീര്‍ഖാന്‍ തയ്യാറാണെന്ന കാര്യം നമുക്കറിയാം. അതുകൊണ്ടുതന്നെ ഓരോ ചിത്രവും ഒന്നിലൊന്ന് വ്യത്യസ്ഥമാകാറുണ്ട്. തന്റെ പുതിയ ചിത്രമായ പികെയ്ക്ക് വേണ്ടിയും ആമീര്‍ ഏറെ പാടുപെട്ടിട്ടുണ്ട്.
പികെയ്ക്ക് വേണ്ടി ഒരു ദിവസം തന്നെ നൂറിലധികം തവണയാണ് ആമീര്‍ മുറുക്കിയത്. ജീവിതത്തില്‍ മുറുക്കുന്ന ശീലം ആമീറിന് തീരെയില്ല. എന്നാല്‍ ചിത്രത്തില്‍ ഓരോ സീനിലും കഥാപാത്രം മുറുക്കുന്നുണ്ട്. അതിനാല്‍ സെറ്റില്‍ ഒരു മുറുക്കാന്‍ കട തന്നെ തുടങ്ങിയതായി ആമീര്‍ഖാന്‍ പറയുന്നു.

സമൂഹത്തിന് നല്ലൊരു സന്ദേശം നല്‍കുന്ന ചിത്രമായിരിക്കും പികെ. നര്‍മ്മത്തിലൂന്നിയാണ് വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്. എന്നാല്‍ എന്താണ് ചിത്രം മുന്നോട്ടുവയ്ക്കുന്ന സന്ദേശമെന്ന് വെളിപ്പെടുത്താന്‍ തല്‍ക്കാലം ആമീര്‍ തയ്യാറല്ല.
അമീറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ത്രീ ഇഡിയറ്റ്‌സിന്റെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനിയാണ് പികെയും ഒരുക്കുന്നത്. അനുഷ്‌ക്ക ശര്‍മ്മയാണ് നായിക. വിനോദ് ചോപ്ര ഫിലിംസും ഹിരാനിയും യുടിവിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 19ന് ചിത്രം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











