»   » ബാഹുബലിയെ മലര്‍ത്തിയടിച്ച് ദംഗല്‍, ഈ റെക്കോര്‍ഡ് ആമിറിന് മാത്രം!!! ആയിരം കോടിയിലേക്ക്!!!

ബാഹുബലിയെ മലര്‍ത്തിയടിച്ച് ദംഗല്‍, ഈ റെക്കോര്‍ഡ് ആമിറിന് മാത്രം!!! ആയിരം കോടിയിലേക്ക്!!!

By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായി ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്ന ചിത്രമാണ് ബാഹുബലി. ഇന്ത്യയിലെ നിലവിലുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയ ചിത്രം അങ്ങ് യുഎസ് ബോക്‌സ് ഓഫീസിലും സാന്നിദ്ധ്യം അറിയിച്ചു.

Read Also: ഈ അനുഷ്കയെ പ്രഭാസ് പ്രേമിച്ചില്ലെങ്കിലാ അത്ഭുതം!!! തെന്നിന്ത്യയുടെ സ്വന്തം സ്വീറ്റി ഷെട്ടി!!!

Read Also: ക്ലാസും മാസും ചേര്‍ന്ന ഈ വില്ലന്‍!!! ഗ്രേറ്റ് ഫാദാര്‍ ഒരുപടി മാറി നില്‍ക്കും ഈ ലുക്കിന് മുന്നില്‍!!!

രണ്ട് ഭാഗങ്ങളിലായ ഇറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനാണ് ഭീകരമായ വരവേല്‍പ്പ് ലഭിച്ചത്. എന്നാല്‍ ബാഹുബലിയെ മലര്‍ത്തിയടിച്ചിരിക്കുകയാണ് ആമിര്‍ഖാന്റെ ദംഗല്‍. കഴിഞ്ഞ ദിവസം ചൈനയിലെ ആറായിരം തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

ബാഹുബലി ആഗോള തലത്തില്‍ 9000 തിയറ്ററുകളില്‍ റിലീസ് ചെയ്തപ്പോള്‍ ചൈനയില്‍ മാത്രം 6000 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഒരു ഇന്ത്യന്‍ ചിത്രം ആദ്യമായാണ് ചൈനയില്‍ ഇത്രയധികം തിയറ്ററില്‍ റിലീസ് ചെയ്യുന്നത്.

മെയ് അഞ്ചിന് ചൈനയില്‍ റിലീസ് ചെയ്ത ചിത്രം അഞ്ച് ദിവസം കൊണ്ട് നേടിയത് 150 കോടിയോളമാണ്. ഇന്ത്യയ്ക്ക് പുറത്ത് ഒരു ചിത്രം കുറഞ്ഞ ദിനം കൊണ്ട് ഇത്രയധികം കളക്ഷന്‍ നേടുന്നതും ആദ്യം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം ഇതുവരെ ആമിര്‍ ഖാന്റെ പികെ ആയിരുന്നു. 743 കോടി പികെ നേടിയപ്പോള്‍ തൊട്ടുപിന്നില്‍ ഉണ്ടായിരുന്നതും ആമിര്‍ തന്നെ 718 കോടി നേടിയ ദംഗലുമായി.

ഈ കുതിപ്പ് ദംഗലിന് നിലനിര്‍ത്താനായാല്‍ ബാഹുബലിക്ക് പിന്നാലെ 1000 കോടി എന്ന സ്വപന് സംഖ്യയിലേക്ക് ദംഗലും എത്തും. നിലവില്‍ 868 കോടി പിന്നിട്ടുകഴിഞ്ഞു ചിത്രത്തിന്റെ കളക്ഷന്‍.

പികെ എന്ന ചിത്രത്തിന് ചൈനയില്‍ ലഭിച്ച സ്വീകരണമാണ് ഇത്രയും വലിയ റിലീസ് ചൈനയിലൊരുക്കാന്‍ ദംഗലിന്റെ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. 4000 തിയറ്ററുകളില്‍ റിലീസ് ചെയ്ത പികെ 100 കോടി കളക്ഷന്‍ നേടിയിരുന്നു.

1000 കോടി എന്ന സ്വപ്‌ന നേട്ടം കരസ്ഥമാക്കി ബോക്‌സോഫീസില്‍ ഒന്നാം സ്ഥാനം ബാഹുബലി സ്വന്തമാക്കിയപ്പോള്‍. രണ്ടാസ്ഥാനവും മൂന്നാം സ്ഥാനവും ആമിര്‍ നേടി. രണ്ടാം സ്ഥാനത്തുള്ള പികെയെ മറികടന്ന് ദംഗല്‍ രണ്ടാമതായി.

1000 കോടി എന്ന സ്വപ്‌ന സംഖ്യയെ പത്ത് ദിവസം കൊണ്ട് മറികടന്ന ഹബാഹുബലി ദ കണ്‍ക്ലൂഷന്‍ നിലവില്‍ 1200 കോടി പിന്നിട്ടിരിക്കുകയാണ്. യുഎസ് ബോക്‌സ് ഓഫീസില്‍ ഹോളിവുഡ് സിനിമകളെ പിന്നിലാക്കി കുതിക്കുകയാണ് ബാഹുബലി.

English summary
Aamir Khan film Dangal China box office collection cross 150 crore. If the collection goes study Dangal will be the second film cross 1000 crore.
Please Wait while comments are loading...

Malayalam Photos

Go to : More Photos