ലാലുംമമ്മൂട്ടിയും തര്‍ക്കം,അമീര്‍ തീര്‍ത്തു വച്ചു?

By Aswathi

മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ മുട്ടന്‍ തര്‍ക്കം. അത് തീര്‍ക്കാന്‍ ബോളിവുഡിലെ പെര്‍ഫക്ട് ഖാന്‍ എന്ന അമീര്‍ഖാന്‍ മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തി. കാര്യം സംസാരിച്ച് തീര്‍ത്ത്, പ്രശ്‌നം പരിഹരിച്ച് തിരിച്ചു പോയി. കഴിഞ്ഞ ദിവസം മുബൈ ഗോസിപ്പുവീരന്മാര്‍ പൊട്ടിച്ചിറക്കിയ വെടിക്കെട്ടാണിത്.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പ്രശ്‌നം ഒത്തുതീര്‍ക്കാനൊന്നുമല്ല, സത്യമേവ ജയതേയുടെ പ്രചാരണത്തിനാണ് അമീര്‍ കേരളത്തിലെത്തിയതെന്നതിന് തെളിവുകളുള്ളതുകൊണ്ട് ഈ ഗോസിപ്പുകള്ക്ക് അത്ര ശക്തി പോരായിരുന്നു.

സത്യമേവജയതേയുടെ പ്രചാരണത്തിനായി കേരളത്തിലെ അംബാസിഡറായി മോഹന്‍ലാലിനെ അമീര്‍ ക്ഷണിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് സത്യമേവജയതെയെ കുറിച്ച് ജനങ്ങളോട് പറയാന്‍ കൊച്ചിയില്‍ ഒരു പത്രസമ്മളനവും നടത്തി. രാത്രി മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിളിച്ച് താജ് ഹോട്ടലില്‍ അമീര്‍ ഖാന്‍ വിരുന്നൊരുക്കി. ഒപ്പം ജനപ്രിയതാരം ദിലീപിനും. എന്നാല്‍ മുംബൈയിലെ പത്രം പ്രചരിപ്പിച്ചത് മോഹന്‍ലാലിന്റെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ചയെന്നാണ്.

മമ്മൂട്ടിയാണ് ആദ്യം താജ് ഹോട്ടലിലെത്തിയത്. ഷൂട്ടിങ് തിരക്ക് മാറ്റിവച്ച് മോഹന്‍ലാല്‍ എത്തുമ്പോഴേക്കും മമ്മൂട്ടിയും അമീറും തമ്മില്‍ കുശലാന്വേഷണങ്ങളൊക്കെ നടത്തി. മോഹന്‍ലാല്‍ കൂടെ വന്നപ്പോള്‍ എല്ലാരും ഒന്നിച്ചിരിരുന്ന് ഭക്ഷണമൊക്കെ ഓഡര്‍ ചെയ്ത് കഴിച്ചു. ജീവിതത്തിലെ എന്റെ ഭാഗ്യങ്ങളിലൊന്നെന്ന് പറഞ്ഞ് അമീര്‍ ഖാന്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസിചെയ്യുകയും മറ്റും ചെയ്തു.

രാത്രി പന്ത്രണ്ട് മണിയോടെ ഇരുവരും മടങ്ങുമ്പോള്‍ കവാടം വരെ വന്ന് അമീര്‍ അവരെ യാത്ര അയക്കുകയും ചെയ്തത്രെ. സ്‌നേഹം മാത്രമെ ആ കൂടിക്കാഴ്ചയില്‍ നടന്നിട്ടുള്ളൂ. ഇതിനിടയില്‍ മുംബൈ പത്രം പ്രചരിപ്പിച്ച അടിയും ഒത്തു തീര്‍പ്പും എവിടെനിന്ന് വന്നു എന്നറിയില്ല. എന്തായാലും കഥ കൊള്ളാം, ഒരു സിനിമയ്ക്ക് തിരക്കഥയൊരുക്കാവുന്നതാണ്.

അമീര്‍ വന്നത്

ലാലും മമ്മൂട്ടിയും തര്‍ക്കം, അമീര്‍ തീര്‍ത്തു വച്ചു?

സത്യമേവ ജയതയെ എന്ന പരിപാടിയുടെ പ്രചരണത്തിന് വേണ്ടിയാണ് അമീര്‍ഖാന്‍ മുബൈയില്‍ നിന്ന് കൊച്ചിയിലെത്തിയത്.

മുംബൈയി പത്രത്തിലെ വാര്‍ത്ത

ലാലും മമ്മൂട്ടിയും തര്‍ക്കം, അമീര്‍ തീര്‍ത്തു വച്ചു?

മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായി മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള തര്‍ക്കം തീര്‍ത്തുവയ്ക്കാനാണത്രെ അമീര്‍ കൊച്ചിയിലെത്തിയത്

മമ്മൂട്ടിയ്‌ക്കൊപ്പം

ലാലും മമ്മൂട്ടിയും തര്‍ക്കം, അമീര്‍ തീര്‍ത്തു വച്ചു?

താജ് ഹോട്ടലില്‍ അമീര്‍ നല്‍കിയ വിരുന്നില്‍ മമ്മൂട്ടിയും അമീര്‍ ഖാനും

മോഹന്‍ലാലും അമീറും

ലാലും മമ്മൂട്ടിയും തര്‍ക്കം, അമീര്‍ തീര്‍ത്തു വച്ചു?

സത്യമേവജയതയുടെ കേരളത്തിലെ അംബാസിഡറാണ് മോഹന്‍ലാല്‍

സത്കാരത്തിന് ദിലീപും

ലാലും മമ്മൂട്ടിയും തര്‍ക്കം, അമീര്‍ തീര്‍ത്തു വച്ചു?

താജ് ഹോട്ടലില്‍ വച്ച് നടന്ന സത്കാര വിരുന്നില്‍ ജനപ്രിയ നടന്‍ ദിലീപും പങ്കെടുത്തിരുന്നു

 ഇതില്‍ എവിടെയാണ്  വഴക്ക്

ലാലും മമ്മൂട്ടിയും തര്‍ക്കം, അമീര്‍ തീര്‍ത്തു വച്ചു?

മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം നില്‍ക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യങ്ങളിലൊന്നാണെന്നാണ് അമീര്‍ ഖാന്‍ പറയുന്നത്. സ്‌നേഹം മാത്രമാണ് വിരുന്നില്‍ പങ്കു വച്ചത് ഇതില്‍ എവിടെയാണ് വഴക്കെന്നു മനസ്സിലാകുന്നില്ല

പത്രസമ്മേളനം

ലാലും മമ്മൂട്ടിയും തര്‍ക്കം, അമീര്‍ തീര്‍ത്തു വച്ചു?

സത്യമേവ ജയതയെ കുറിച്ച് ജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ മോഹന്‍ലാലും അമീര്‍ഖാനും കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ നിന്ന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X