മൂന്ന് ഹ്രസ്വ ചിത്രങ്ങളിലൂടെ, ആന മയില്‍ ഒട്ടകം ട്രെയിലര്‍ കാണാം
നവാഗതാരായ ജയകൃഷ്ണയും അനില്‍ സൈനുവും സംവിധാനം ചെയ്യുന്ന ആന മയില്‍ ഒട്ടകം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മൂന്ന് ഹ്രസ്വ ചിത്രങ്ങള്‍ ചേര്‍ന്ന ചിത്രമാണ് ആന മയില്‍ ഒട്ടകം.
മിഥുന്‍ മുരളി, ബാലു വര്‍ഗ്ഗീസ്, ശര്‍ണ്‍, ഇന്ദ്രന്‍സ്, സുനില്‍ സുഖദ, സന്തോഷ് കീഴാറ്റൂര്‍, കലാഭവന്‍ ഹനീഫ്, ചെമ്പില്‍ അശോക് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനം വേഷങ്ങള്‍ ചെയ്യുന്നത്.

എം ജെ മൂവിസിന്റെ ബാനറില്‍ റെയിംടോള്‍ ജോസ് ചിത്രം നിര്‍മ്മിക്കുന്നത്. ഹേമന്ദ് കെ ഹര്‍ഷനും ജോവിന്‍ ജോര്‍ജ്ജും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.
അനീഷ് ബാബുവും അബ്ബാസും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നവംബര്‍ 20നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..


Click it and Unblock the Notifications











