കുപ്പി ഇനി മമ്മൂട്ടിക്കൊപ്പം പുത്തന്‍പണത്തില്‍
ആനന്ദം കണ്ടവരാരും കുപ്പിയെ മറന്നിട്ടുണ്ടാവില്ല. കുപ്പി ഇപ്പോ വല്യ സന്തോഷത്തിലാണ്. കാര്യമെന്താണെന്നറിയേണ്ടേ.. മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്‍റെ ത്രില്ലിലാണ് താരമിപ്പോള്‍.
ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം കണ്ടവരാരും കുപ്പിയെ മറന്നിട്ടുണ്ടാവില്ല. കൂട്ടുകാര്‍ക്കിയില്‍ ചെറിയ തമാശകളും പണിയം കൊടുത്ത് നടക്കുന്ന സോഡാക്കുപ്പിക്കാരനെ എങ്ങനെ മറക്കാനാണ്. പുതുമുഖങ്ങളെ വെച്ച് ചെയ്ത ചിത്രം വന്‍ വിജയമായിരുന്നു. ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകരെ മടുപ്പിക്കാതെ കൂടെ കൊണ്ടുപോകാന്‍ കഴിഞ്ഞിടത്താണ് സംവിധായകന്റെ വിജയം. ചിത്രത്തില്‍ കുപ്പിയുടെ വേഷത്തിലെത്തിയത് വിശാഖ് നായരാണ്. ആനന്ദത്തിന് ശേഷം കുപ്പി അഭിനയിക്കുന്നത് ആരോടൊപ്പമാണെന്നറിയേണ്ടേ..സാക്ഷാല്‍ സൂപ്പര്‍ താരം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുത്തന്‍ പണത്തിലാണ് വിശാഖ് അഭിനയിക്കുന്നത്.
സൂപ്പര്‍ സ്റ്റാറിനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് വിശാഖ് ഇപ്പോള്‍. ഫേസ് ബുക്കിലൂടെയാണ് അടുത്ത ചിത്രത്തെക്കുറിച്ച് കുപ്പി വെളിപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് വലിയൊരു ഭാഗ്യമാണെന്നും വിശാഖ് കുറിച്ചിട്ടുണ്ട്. തുടക്കക്കാരന്റെ പതര്‍ച്ചയില്ലാതെ അഭിനയിക്കാന്‍ കഴിയുന്നതാണ് ഈ ചെറുപ്പക്കാരന്റെ വിജയം.

പുത്തന്‍പണത്തിന്റെ ഷൂട്ടിങ്ങ് നവംബറിലാണ് ആരംഭിച്ചത്. നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. എന്നാല്‍ വിശാഖിന്റെ റോളിനെക്കുറിച്ച് കൂടുതലൊന്നും അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല.


Click it and Unblock the Notifications











