»   » കേരള ബോക്‌സോഫീസ് കളക്ഷന്‍; കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ആനന്ദം ആദ്യ ദിവസം നേടിയത്!

കേരള ബോക്‌സോഫീസ് കളക്ഷന്‍; കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ആനന്ദം ആദ്യ ദിവസം നേടിയത്!

Posted By: Sanviya
Subscribe to Filmibeat Malayalam

തുടക്കം മുതല്‍ക്കെ ആനന്ദം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പുതുമുഖങ്ങളെ അണിരത്തി വിനീത് ശ്രീനിവാസന്‍ നിര്‍മിക്കുന്നുവെന്ന പ്രത്യേകതകൊണ്ട് തന്നെയായിരുന്നു അത്. കേരളത്തിലെ 73 സ്‌ക്രീനുകളിലായി ഒക്ടോബര്‍ 21നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. തിയേറ്ററുകളില്‍ നിന്ന് ഏറ്റവും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്ന് മാത്രമായി 6.49 ലക്ഷം രൂപയാണ് ചിത്രം നേടിയത്. കൊച്ചിയിലെ അഞ്ചു സ്‌ക്രീനുകളില്‍ നിന്നും ലഭിച്ച കളക്ഷനാണിത്. 22 ഷോകളില്‍ എല്ലാ ഷോകളിലും ഹൗസ്ഫുള്‍ ഷോകളിയിരുന്നു. ഇപ്പോള്‍ കേരളത്തിന് പുറത്തുള്ള റിലീസ് തീരുമാനിച്ചു. നവംബര്‍ നാലിനാണ് സംസ്ഥാനത്തിന് പുറത്ത് ചിത്രം പ്രദര്‍ശിപ്പിക്കും.

വിതരണം

എല്‍ജെ ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ അവകാശം.

നിര്‍മാണം

വിനീത് ശ്രീനിവാസന്റെ ആദ്യ നിര്‍മാണ ചിത്രമാണ് ആനന്ദം. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.

ആനന്ദം

വിനീതിന്റെ സംവിധാന സഹായിയായിരുന്നു ഗണേഷ് രാജാണ് സംവിധായകന്‍. എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളും അവരുടെ ഉല്ലാസ യാത്ര പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് ആനന്ദം. വളരെ ചെറി പ്രമേയത്തില്‍ ഒരുക്കിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

കഥാപാത്രങ്ങള്‍

അരുണ്‍ കുര്യന്‍, അനു ആന്റണി, തോമസ് മാത്യു, റോഷന്‍ മാത്യു, സിദ്ദി മഹാജന്‍കുട്ടി, വിശാഖ് നായര്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വിനീതിന്റെ കല്യാണ ഫോട്ടോസിനായി

English summary
Aanandam first-day collection at Kochi multiplexes.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam