Don't Miss!
- News
ഫെബ്രുവരി മുതൽ സുരക്ഷാ പരിശോധന;ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ ഹെൽത്ത് കാർഡും ശുചിത്വവും പരിശോധിക്കും
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
നടന് വിശാഖ് നായര്‍ വിവാഹിതനായി; ആനന്ദം സിനിമയിലെ കുപ്പിയുടെ വിവാഹ വീഡിയോ കാണാം
നയന്‍താരും നടനും സംവിധായകനുമായ വിഘ്നേശ് ശിവന്റെ വാര്‍ത്തകളാണ് ഇന്ന് സോഷ്യല്‍ മീഡിയ പേജില്‍ നിറഞ്ഞ് നിന്നത്. ഇതിനിടയില്‍ മലയാളത്തിലും ഒരു താരവിവാഹം നടന്നിരിക്കുകയാണ്. ആനന്ദം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച വിശാഖ് നായര്‍ വിവാഹിതനായി.
ജയപ്രിയയാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബെംഗളുരുവില്‍ വെച്ചാണ് വിവാഹത്തിന്റെ ചടങ്ങുകള്‍ നടന്നത്. വിവാഹവേദിയിലേക്ക് കിടിലന്‍ ഡാന്‍സുമായിട്ടാണ് വിശാഖിന്റെ വധു എത്തിയത്. ഓപ്പണ്‍ സ്റ്റേജില്‍ വെച്ച് താലി കെട്ടി, മാലയിട്ടാണ് ചടങ്ങുകള്‍ നടത്തിയത്. കൊട്ടും മേളവുമൊക്കെയായി പരമ്പരാഗതമായ ഹിന്ദു ആചാരപ്രകാരമാണ് താരവിവാഹം നടത്തിയത്.

വിവാഹത്തിന് ശേഷമുള്ള നവതാരദമ്പതിമാരുടെ ഫോട്ടോസ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി. ഇതോടെയാണ് വിവാഹക്കാര്യം പുറംലോകം അറിയുന്നത്. വിശാഖിനും പ്രിയതമയ്ക്കും പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ ആശംസകള്‍ അറിയിച്ചാണ് ആരാധകരും സുഹൃത്തുക്കളുമൊക്കെ എത്തുന്നത്.
ഗണേഷ് രാജ് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന് നിര്‍മ്മിച്ച ചിത്രമാണ് ആനന്ദം. കോളേജ് വിദ്യാര്‍ഥികളുടെ കഥ പറഞ്ഞ ചിത്രത്തില്‍ കുപ്പി എന്ന കേന്ദ്രകഥാപാത്രത്തെയാണ് വിശാഖ് അവതരിപ്പിച്ചത്. ചിത്രത്തിലെ മറ്റ് താരങ്ങളെക്കാളും പ്രേക്ഷക മനസില്‍ നിറയാന്‍ താരത്തിന് സാധിച്ചു. പിന്നീട് പുത്തന്‍പണം, ചങ്ക്സ്, മാച്ച്ബോക്സ്, ലോനപ്പന്റെ മാമ്മോദീസ, ഹൃദയം എന്നിങ്ങനെ നിരവധി സിനിമകളില്‍ വിശാഖ് അഭിനയിച്ചിരുന്നു.
കഴിഞ്ഞ നവംബറിലാണ് വിശാഖും ജയപ്രിയയും തമ്മിലുള്ള വിവാഹനിശ്ചയം നടത്തിയത്. ശേഷം തൻ്റെ പ്രിയപ്പെട്ടവളെ നടൻ തന്നെ പുറംലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. അന്ന് വിശാഖ് പങ്കുവെച്ച പോസ്റ്റിലൂടെയാണ് താരം വിവാഹിതനാവാൻ പോവുകയാണെന്ന വിവരം പുറംലോകം അറിഞ്ഞത്.