ബെല്ലി ഡാന്‍സുമായി ആനന്ദം നായിക! അക്ഷയുടെ ദിയയെ ഓര്‍മ്മയില്ലേ? കാണാം
ആനന്ദം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് സിദ്ധി മഹാജന്‍കട്ടി. ഗണേഷ് രാജ് സംവിധാനം ചെയ്ത റൊമാന്റിക്ക് കോമഡി ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. ആനന്ദത്തില്‍ ദിയ എന്ന കഥാപാത്രമായിട്ടാണ് സിദ്ധി എത്തിയിരുന്നത്. ആനന്ദത്തിന് ശേഷം നടിയുടെതായി സിനിമകള്‍ അധികം പുറത്തിറങ്ങിയിരുന്നില്ല. സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും എത്താറുണ്ട് നടി. തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെയാണ് ഇന്‍സ്റ്റഗ്രാമില്‍
സിദ്ധി എത്താറുളളത്.

ആനന്ദം നായികയുടെതായി പുറത്തിറങ്ങിയ പുതിയ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത്തവണ ബെല്ലി ഡാന്‍സ് കളിക്കുന്ന ഒരൂ വീഡിയോ ആണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ബെല്ലി ഡാന്‍സിലെ ചുവടുകളാണ് നടി വീഡിയോയില്‍ കളിക്കുന്നത്. ഇപ്പോള്‍ ആകെ ഡ്രസൊക്കെ ഇട്ട് വരാന്‍ സാധിക്കുന്നത് ഇങ്ങനെയുള കാര്യത്തിന് മാത്രമാണെന്ന് നടി പറയുന്നു,
ആനന്ദത്തിന് പിന്നാലെ അടുത്തിടെയാണ് ഹാപ്പി സര്‍ദാര്‍ എന്ന ചിത്രം നടിയുടെതായി പുറത്തിറങ്ങിയത്. കാളിദാസ് ജയറാമായിരുന്നു ചിത്രത്തിലെ നായകന്‍. ഹാപ്പി സര്‍ദാറില്‍ ശ്രീനാഥ് ഭാസിയുടെ ജോഡിയായിട്ടാണ് സിദ്ധി എത്തിയിരുന്നത്. വിനീത് ശ്രീനിവാസനായിരുന്നു സിദ്ധിയുടെ ആദ്യ ചിത്രമായ ആനന്ദം നിര്‍മ്മിച്ചിരുന്നത്.
ആനന്ദത്തില്‍ സിദ്ധിക്കൊപ്പം റോഷന്‍ മാത്യു, അരുണ്‍ കുര്യന്‍, തോമസ് മാത്യൂ, അനാര്‍ക്കലി മരക്കാര്‍, അന്നു ആന്റണി, വിശാഖ് നായര്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു. 2016ലായിരുന്നു ആനന്ദം പുറത്തിറങ്ങിയിരുന്നത്. ചിത്രത്തില്‍ നിവിന്‍ പോളിയും അതിഥി വേഷത്തിലെത്തിയിരുന്നു. ആനന്ദത്തിലെ താരങ്ങളെല്ലാം പിന്നീട് മലയാളത്തില്‍ സജീവമായിരുന്നു.
ആനന്ദത്തിലെ താരങ്ങളായ റോഷന്‍ മാത്യൂ, അരുണ്‍ കുര്യന്‍ തുടങ്ങിയവരെല്ലാം മോളിവുഡില്‍ തിളങ്ങിനില്‍ക്കുന്നവരാണ്. അടുത്തിടെ പുറത്തിറങ്ങിയ മൂത്തോനില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു റോഷന്‍ മാത്യൂ കാഴ്ചവെച്ചിരുന്നത്. അരുണ്‍ കുര്യനും ചെറിയ റോളുകളില്‍ സിനിമകളില്‍ അഭിനയിച്ചിരുന്നു. അരുണിനും റോഷനും പുറമെ വിശാഖ് നായര്‍, അനാര്‍ക്കലി മരക്കാര്‍ തുടങ്ങിയവരും മലയാളത്തില്‍ തിളങ്ങിയിരുന്നു. അതേസമയം ആനന്ദത്തിന് ശേഷം സംവിധായകന്‍ ഗണേഷ് രാജിന്റെതായി മറ്റു ചിത്രങ്ങളൊന്നും പുറത്തിറങ്ങിയിരുന്നില്ല. അതേസമയം സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമാണ് സംവിധായകന്‍.


Click it and Unblock the Notifications











