ചിരമഭയമീ; ആര്‍ക്കറിയാമിലെ ആദ്യ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍

ബിജു മേനോൻ, പാർവ്വതി തിരുവോത്ത്‌, ഷറഫുദ്ധീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആര്‍ക്കറിയാമിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ചിരമഭയമീ എന്ന് തുടങ്ങുന്ന ഗാനം മധുവന്തി നാരായൺ ആണ് ആലപിച്ചിരിക്കുന്നത്. ആന്‍വര്‍ അലിയുടെ വരികള്‍ക്ക് നേഹ നായരും യെക്‌സാന്‍ ഗാരി പെരേരയും ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. സംവിധായകൻ പ്രിയദർശൻ, പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, ടോവിനോ തോമസ്,സുരാജ് വെഞ്ഞാറമൂട്, നസ്രിയ ഫഹദ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി, സൗബിൻ ഷാഹിർ, അജു വർഗീസ്, നമിത പ്രമോദ്, പ്രയാഗ മാർട്ടിൻ, നിഖില വിമൽ, ദിലീഷ് പോത്തൻ, അന്ന ബെൻ, സാനിയ അയ്യപ്പൻ, ഗായകൻ വിധു പ്രതാപ് എന്നിവർ തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജുകൾ വഴിയാണ് വീഡിയോ ഗാനം റിലീസ് ചെയ്തത്.

പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോൺ വർഗീസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജു മേനോൻ വയോധികൻ്റെ റോളിലാണെത്തുന്നത്. നടി പാർവതി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ അച്ഛൻ കഥാപാത്രമാണ് ബിജു മേനോൻ്റേത്. ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവിട്ട ബിജു മേനോന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്.

Biju Menon

ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം നൽകി അവതരിപ്പിച്ചിരിക്കുന്നത് ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തനായ സംഗീതജ്ഞൻ സഞ്ജയ് ദിവേച്ഛയാണ്. മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെയും, ഒ പി എം ഡ്രീം മിൽ സിനിമാസിന്റെയും ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവുമാണ്. ചിത്രം തീയേറ്റർ റിലീസിന് ഒരുങ്ങുകയാണ്.

സ്‌റ്റെലിഷ് ലുക്കില്‍ അമല പോള്‍, ചിത്രങ്ങള്‍ കാണാം

Recommended Video

Bigg Boss Malayalam Season 3 : മിഷേൽ ബിഗ്‌ബോസിന്‌ പുറത്തു പോകും ?

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനറാകുന്ന ആർക്കറിയാമിന്റെ ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. അരുൺ സി തമ്പിയും സന്ദീപ രക്ഷിതും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ആയ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കൺട്രോളർ. പരസ്യകല ഓൾഡ് മോങ്ക്സ്.

Read more about: biju menon parvathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X