»   » വിക്രമാദിത്യനും വേതാളവും കഥപറയുന്ന 'ആറ്'

വിക്രമാദിത്യനും വേതാളവും കഥപറയുന്ന 'ആറ്'

Posted By:
Subscribe to Filmibeat Malayalam

മനുഷ്യ ജീവിതത്തിലെ ആറ് പ്രത്യേക സാഹചര്യങ്ങളെ വിഷയമാക്കി ഒരുങ്ങുന്ന ചിത്രമാണ് ആറ്. വിക്രമാദിത്യന്‍-വേതാളം കഥപറയല്‍ ശൈലിയില്‍ ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഗുരുരാജ് ആണ്. കൊച്ചിയില്‍ ചിത്രത്തിന്റെ ഷൂ്ട്ടങ് പുരോഗമിക്കുന്നു.

പ്രശസ്തനായ സൈക്ക്യാട്രിസ്റ്റാണ് സന്തോഷ്. സ്വന്തമായി ക്ലിനിക്ക് നടത്തുന്ന ഇയാള്‍ക്ക് ഏറെ രോഗികളുണ്ട്. ഒരിക്കല്‍ യമുന എന്നൊരു സ്ത്രീ ചില നിര്‍ദ്ദേശങ്ങള്‍ക്കുവേണ്ടി ഡോക്ടര്‍ സന്തോഷിന്റെ ക്ലിനിക്കില്‍ വരുകയാണ്. ഭര്‍ത്താവിന്റെ ചിത്തഭ്രമം ഏങ്ങനെ മാറ്റാമെന്നാണ് ഇവര്‍ ചോദിക്കുന്നത്. തനിയ്ക്ക് ചില അവിഹിത ബന്ധങ്ങളുണ്ടെന്ന് ഭര്‍ത്താവിന് സംശയമുണ്ടെന്നും അത്തരം ചിന്തകളും ചോദ്യങ്ങളും തനിയ്ക്ക് അസ്വസ്ഥയുണ്ടാക്കുന്നുവെന്നും യമുന പറയുന്നു.

Tini Tom and Guinness Pakru

യമനുയുടെ പ്രശ്‌നം പരിഹരിക്കാനായി ഡോക്ടര്‍ സന്തോഷ് തയ്യാറാവുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങള്‍ രസകരമായി ആവിഷ്‌കരിക്കുകയാണ് ഈ ചിത്രത്തില്‍.

ടിനി ടോം, ഗിന്നസ് പക്രു എന്നിവരാണ് വിക്രമാദിത്യന്റെയും വേതാളത്തിന്റെയും വേഷത്തില്‍ എത്തുന്നത്. ഡോക്ടര്‍ സന്തോഷായി ബാബുരാജ് അഭിനയിക്കുമ്പോള്‍ യമുനയായി എത്തുന്നത് പൗലമിയാണ്.

മുകേഷ്, സാജന്‍ പള്ളുരുത്തി, വിമല്‍ രാജ്, ധര്‍മരാജന്‍, പൊന്നമ്മ ബാബൂ, ഹരിശ്രീ മാര്‍ട്ടിന്‍, കൊല്ലം അജിത്ത് തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗുരുരാജ ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Aaru', directed by debutant Gururaja is progressing in parts of Kochi. The film focuses on six circumstances of human life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam