For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിന്നെ സിനിമയില്‍ കയറ്റിവിട്ടതല്ലേ പിന്നേ എന്താ ഇവിടെ, മമ്മൂക്കയുടെ ഉപദേശത്തെ കുറിച്ച് സംവിധായകൻ

  |

  സമൂഹമാധ്യമങ്ങളിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒരു ഹ്രസ്വചിത്രമാണ് ബോൺ മൈ ബോഡി. മോർച്ചറിയിൽ പോസ്റ്റ്മാർട്ടം ടേബിളിൽ ഒരു സ്ത്രീയുടെ മൃതശരീരത്തിന് നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമത്തെ ചൂണ്ടി കാട്ടുന്ന ഒരു ഹ്രസ്വ ചിത്രമായിരുന്നു ഇത്. ഏറെ സമൂഹിക പ്രസക്തിയുള്ള വിഷയത്തെ പ്രേക്ഷകർക്ക് മുന്നിൽ ധീരമായി അവതരിപ്പിച്ച സംവിധായകനാണ് ആര്യൻ കൃഷ്ണ മേനോൻ. സംവിധായകൻ മാത്രമല്ല അഭിനേതാവ് എന്ന നിലയിലും ആര്യൻ തന്റെ കഴിവുകൾ തെളിയിച്ചിരുന്നു.

  കാക്കി അണിഞ്ഞ് പുതിയ ഗെറ്റപ്പിൽ മലർ മിസ്സ്!! ടൊവിനോയ്ക്ക് മുൻപേ സായ് പല്ലവി എത്തി

  ടൂർണമെന്റ്,പ്രണയം, ലല്ലി എന്നിങ്ങനെ ഒരു പിടി മകച്ച സിനിമകൾ സൃഷ്ടിക്കുകയും അതിന്റെ ഭാഗമാകാനും ആ ചെറുപ്പകാരനു കഴിഞ്ഞു. ആര്യൻ സിനിമയിൽ എത്തിയതിനു പിന്നിൽ മെഗാസ്റ്റാർ മമ്മൂട്ടിയാണ്. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ആര്യൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

  സിനിമിയിൽ അഭിനയിക്കണോ!! എന്റെ ആഗ്രഹം വേറെ, മഞ്ജുവിനെ ഞെട്ടിച്ച് കാര്‍ത്യായനി അമ്മ

   മമ്മൂക്കയുടെ ചോദ്യം

  മമ്മൂക്കയുടെ ചോദ്യം

  ക്ലബ് എഫ്എമ്മിൽ ആർ ജെയായി ജോലിനോക്കുന്ന സമയത്താണ് മമ്മൂട്ടിയെ കാണുന്നത്. ജോലിയുടെ ഭാഗമായി അദ്ദേഹത്തിനെ ഇന്റർവ്യൂ ചെയ്യണമായിരുന്നു. സംസാരത്തിനിടയിൽ അദ്ദേഹം എന്നോട് ചോദിച്ചു തനിയ്ക്ക് അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന്. ശരിയ്ക്കും ഞെട്ടിപ്പോയെന്ന് ആര്യൻ അഭിമുഖത്തിൽ പറഞ്ഞു.

   ടൂർണ്ണമെന്റിൽ എത്തി

  ടൂർണ്ണമെന്റിൽ എത്തി

  ഇന്റർവ്യൂവിനായി മമ്മൂക്കയെ കാണാൻ ഞാൻ ഷൂട്ടിങ് സെറ്റിൽ എത്തിയപ്പോഴാണ് ലാൽ സാറിനെ ആദ്യമായി കാണുന്നത്. ലാല്‍ സാര്‍ എന്നെ കാണുകയും അങ്ങനെ മമ്മൂട്ടി വഴി എന്നോട് ചോദിക്കുകയുമായിരുന്നു. അങ്ങനെയാണ് ടൂര്‍ണമെന്റിലേക്ക് എത്തുന്നത്. എന്നാൽ ആ സിനിമ അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും ആ കഥപാത്ര എന്നെ അധികം എക്സൈറ്റ്മെന്റ് ചെയ്യിപ്പിച്ചിരുന്നു.

   പ്രണയം

  പ്രണയം

  ‌ടൂർണമെന്റിന് ശേഷമാണ് പ്രണയം എന്ന ചിത്രം ചെയ്യുന്നത്. തനിയ്ക്ക ഒരുപാട് പേര് സമ്മാനിച്ച ചിത്രമായിരുന്നു പ്രണയം. സിനിമ പറത്തിറങ്ങി ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ജനങ്ങൾ തിരിച്ചറിയുന്നത് പ്രണയം എന്ന ചിത്രത്തിലൂടെയാണെന്നു ആര്യൻ പറഞ്ഞു.

  സിനിമയ ഉപേക്ഷിച്ചു

  സിനിമയ ഉപേക്ഷിച്ചു

  ജീവിത പ്രാരംബ്ധം കൊണ്ട് സിനിമ ഉപേക്ഷിച്ച് വിദേശത്തേയ്ക്ക് പോയിരുന്നു. വീടിനെ സ്പോർട്ട് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്വമായിരുന്നു. ഗൾഫിൽ തനിയ്ക്ക് നല് എക്സ്പോഷർ ലഭിച്ചിരുന്നു. അവിടെ കുറെ സിനിമഫെസ്റ്റിവലുകളൊക്കെ വന്നിരുന്നു. അതിന്റെ വളണ്ടിയറായി പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നു. ഓസ്കാർ നോമിനേഷൻസുള്ള സിനിമകളൊക്കെ കാണാൻ സാധിച്ചരുന്നു. എങ്ങനെയാണ് സിനിമ സംവിധാനം തലയ്ക്ക് പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

   രണ്ടാമതും സിനിമയിലേയ്ക്ക് കൊണ്ട് വന്നത് മമ്മൂക്ക

  രണ്ടാമതും സിനിമയിലേയ്ക്ക് കൊണ്ട് വന്നത് മമ്മൂക്ക

  ദുബായിൽവെച്ച് വീണ്ടും മമ്മൂക്കയെ കാണാൻ ഇടയായി. അന്ന് അദ്ദേഹം എന്നോട് ചോദിച്ചു നിന്നെ സിനിമയിൽ കയറ്റിവിട്ടതല്ലേ പിന്നേ നീ എന്താ ഇവിടെയെന്ന്. അദ്ദേഹത്തിനോട് എന്റെ അവസ്ഥയൊക്കെ ഞാൻ വ്യക്തമാക്കി പറഞ്ഞു. അപ്പോൾ മമ്മൂക്ക എന്നോട് പറഞ്ഞു. പ്രാരാബ്ധമൊക്കെ എല്ലാവർക്കും ഉണ്ടാകും.അതിന്റെ പേരില്‍ സ്വപ്‌നങ്ങൾ വിട്ടുകളയാന്‍ പാടില്ല. പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല. അവിടെത്തെ ജോലി രാജിവച്ച് നാട്ടിലേക്ക് തിരിച്ചുവരുകയായിരുന്നെന്നും ആര്യൻ പറ‍ഞ്ഞു.

  English summary
  ariyan krishnan menone says about mammooty advise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X