»   » ജനം എന്നും പട്ടികളല്ല, ശ്രീനിവാസന് ആഷിക് അബുവിന്റെ മറുപടി!

ജനം എന്നും പട്ടികളല്ല, ശ്രീനിവാസന് ആഷിക് അബുവിന്റെ മറുപടി!

Posted By: Sanviya
Subscribe to Filmibeat Malayalam

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനം വെറും പട്ടിയാണെന്നും പിന്നീട് അവന്റെ അഭിപ്രായത്തിന് വിലയില്ലെന്നും പറഞ്ഞ നടന്‍ ശ്രീനിവാസന് ആഷിഖ് അബുവിന്റെ മറുപടി. എല്ലാ രാഷ്ട്രീയക്കാരെയും ബഫൂണുകളാക്കി പകരം ആരെയാണ് ശ്രീനിയേട്ടന്‍ ജനങ്ങളെ നയിക്കാന്‍ മുന്നില്‍ കാണുന്നതെന്നായിരുന്നു ആഷിക് അബുവിന്റെ ചോദ്യം.

രാഷ്ട്രീയ കൊലപാതകത്തിനെതിരെയും, അഴിമതി, സ്വജനപക്ഷപാതം, അനീതി എന്നിവയ്‌ക്കെതിരെ ശ്രീനിയേട്ടന്‍ അഭിപ്രായപ്പെട്ടതിനോട് താന്‍ പിന്തണയ്ക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ അരാഷ്ട്രീയവാദം തന്നെ നിരാശപ്പെടുത്തുന്നുവെന്നും ആഷിക് അബു പറഞ്ഞു.

Read Also: സിനിമയും സിനിമാക്കാരും തങ്ങള്‍ക്ക് ഹറാം ആണോ, ഉദ്ഘാടനത്തിനെത്തിയ നടന്‍ സിദ്ദിഖിനെ അവഹേളിച്ചു

ജനം വെറും പട്ടിയാണ്

തെരെഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനം വെറും പട്ടിയാണെന്നും പിന്നീട് അവന്റെ അഭിപ്രായത്തിന് ഒരു വിലയില്ല. അഴിമതിയുടെ സുഖലോലുപതയില്‍ ജീവിക്കുന്നവരാണ് രാഷ്ട്രീയക്കാര്‍ എന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്.

ജനങ്ങളെ ആര് നയിക്കും

എല്ലാ രാഷ്ട്രീയക്കാരെയും ബഫൂണുകളാക്കി പകരെ ആരെയാണ് ശ്രീനിയേടന്‍ ജനങ്ങളെ നയിക്കാന്‍ മുന്നില്‍ കാണുന്നതെന്നും ആഷിക് അബു ചോദിച്ചു.

ജനങ്ങള്‍ എപ്പോഴും പട്ടികളല്ല

ജനങ്ങള്‍ എപ്പോഴും പട്ടികളല്ല. കരുത്ത് കാട്ടുകയും തിരുത്തല്‍ നടപ്പാക്കുകയും ചെയ്ത ജനതയാണ് നമ്മള്‍ എന്നും ശ്രീനിവാസന് ആഷിക് അബു മറുപടി നല്‍കി.

ശ്രീനിയേട്ടന്റെ അഭിപ്രായ പ്രകടനം

ശ്രീനിയേട്ടന്റെ അഭിപ്രായപ്രകടനത്തെ താന്‍ പിന്തുണക്കുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ അരാഷ്ട്രീയവാദത്തിനോട് നിരാശ തോന്നുന്നുവെന്നും ആഷിക് അബു പറഞ്ഞു.

English summary
Aashiq Abu about Sreenivasan's comment.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam