»   » ടൊവിനോയ്‌ക്കൊരു നായികയെ തേടി ആഷിഖ് അബു!!! അമല്‍ നീരദിന്റെ കഥയില്‍ ഒരു ആഷിഖ് അബു ചിത്രം!!!

ടൊവിനോയ്‌ക്കൊരു നായികയെ തേടി ആഷിഖ് അബു!!! അമല്‍ നീരദിന്റെ കഥയില്‍ ഒരു ആഷിഖ് അബു ചിത്രം!!!

Posted By:
Subscribe to Filmibeat Malayalam

റാണി പത്മിനിയ്ക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് നായികയെ കണ്ടെത്താനായി കാസ്റ്റിംഗ് കോള്‍ വിളിച്ചു. തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം ആഷിഖ് അറിയിച്ചത്. 26 വയസുള്ള നായികയെ ആവശ്യമുണ്ടെന്ന് അറിയിച്ചായിരുന്നു പോസ്റ്റ്. ചിത്രത്തിന് പേരിട്ടിട്ടില്ല.

യുവതാരം ടൊവിനോ തോമസാണ് ചിത്രത്തിന്‍ നായകനാകുന്നത്. സംവിധായകനും ഛായാഗ്രഹകനുമായ അമല്‍ നീരദിന്റേതാണ് കഥ. ശ്യാം പുഷ്‌കരനും ദിലീഷ് നായരുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്യാം പുഷ്‌കരനും ദിലീഷ് നായരും ഒരുമിച്ച് തിരക്കഥ രചിക്കുന്ന ചിത്രമാണിത്. ഇതിനിടെ ടമാര്‍ പഠാര്‍ എന്നൊരു ചിത്രം ദിലീഷ് നായര്‍ എഴുതി സംവിധാനം ചെയ്തിരുന്നു. ആഷിഖിന്റെ സംവിധാന സഹായിയായിരുന്നു ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിന്റെ രചന നിര്‍വഹിച്ചത് ശ്യാം പുപഷ്‌കരനായിരുന്നു.

ചിത്രത്തിന് കഥയൊരുക്കുന്നത് സംവിധായകനും ഛായഗ്രഹകനുമായ അമല്‍ നീരദാണ്. അഞ്ച് സംവിധായകര്‍ ചേര്‍ന്നൊരുക്കിയ അഞ്ച് സുന്ദരികളിലെ ആഷിഖ് അബു ചിത്രത്തിന്റെ ആശയം അമല്‍ നീരദിന്റേതായിരുന്നു. ചിത്രം നിര്‍മിക്കുന്നതും ഇരുവരും ചേര്‍ന്നാണ്.

റാണി പത്മിനിയ്ക്ക ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന് പേരിട്ടിട്ടില്ല. റാണി പത്മിനിയില്‍ മഞ്ജുവാര്യരും റിമ കല്ലിങ്കലുമായിരുന്നു നായികമാര്‍. ഡാഡി കൂള്‍ എന്ന മമ്മുട്ടി ചിത്രത്തിലൂടെ സംവിധായകനായി തുടങ്ങിയ ആഷിഖിന്റെ എട്ടാമത് സംവിധാന സംരംഭമാണിത്.

ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക പ്രിയങ്കരനായ ടൊവിനോ തോമസ് ആദ്യമായാണ് ആഷിഖ് ചിത്രത്തില്‍ നായകനാകുന്നത്. എന്ന് നിന്റെ മൊയ്തീനിലെ അപ്പു എന്ന കഥാപാത്രമാണ് ടൊവിനോയെ മലയാളി പ്രേക്ഷകര്‍ക്ക് പ്രയങ്കരനാക്കിയത്. ഒരു മെക്‌സിക്കന്‍ അപാരത, ഗോദ എന്നിവയാണ് ടൊവനോയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

തന്റെ പുതിയ ചിത്രത്തിലേക്ക് നായികയെ ആവശ്യമുണ്ടെന്ന് അറിയിച്ചുള്ള ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

English summary
Aashiq Abu's casting call for 26 year old heroin for his new movie with Tovino. Story by Amal Neerd and script by Syam Pushkaran and Dileesh Nair. Aashiq and Amal combo produce this movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam