»   » ആഷിക് അബുവും കൂട്ടരും പിരിയുന്നോ ?

ആഷിക് അബുവും കൂട്ടരും പിരിയുന്നോ ?

Posted By:
Subscribe to Filmibeat Malayalam

കുറച്ചേറെ ചിത്രങ്ങളില്‍ ഒന്നിച്ച് ജോലിചെയ്യുന്ന വരെക്കുറിച്ച് പോസിറ്റീവായും നെഗറ്റീവായും വാര്‍ത്തകള്‍ വരുക പതിവാണ്. നടീ നടന്മാരാണെങ്കില്‍ മൂന്നാമത്തെ സിനിമയില്‍ ഒന്നിച്ചാല്‍പ്പിന്നെയെത്തുക പ്രണയ ഗോസിപ്പുകളാണ്. നടന്മാരുടെ കാര്യമാണെങ്കില്‍ മൂന്ന് ചിത്രം കഴിയുന്നതോടെ അവര്‍ പിരിയുന്നുവെന്നോ അല്ലെങ്കിലോ ഈഗോ പ്രശ്‌നമെന്നോ എന്നും മറ്റുമുള്ള റിപ്പോര്‍ട്ടുകളാണ് പതിവ്. അണിയറക്കാരുടെ കാര്യത്തില്‍ പലപ്പോഴും വരിക ചിത്രത്തിന്റെ ജയപരാജയങ്ങള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുവെന്നായിരിക്കും.

ഏറ്റവും ഒടുവില്‍ പിരിയുന്ന സംവിധായകരായ റാഫി-മെക്കാര്‍ട്ടിനെക്കുറിച്ചും ഇപ്പോള്‍ ഇത്തരം പല റിപ്പോര്‍ട്ടുകളും നിലവിലുണ്ട്. ഇതാ റാഫിയ്ക്കും മെക്കാര്‍ട്ടിനും പുറകേ വാര്‍ത്തകളില്‍ വന്നിരിക്കുന്നത്. ആഷിക് അബുവും സംഘവുമാണ്. ആഷിക് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍, അഭിലാഷ് കുമാര്‍ എന്നിവര്‍ ഒരു കൂട്ടുകെട്ടാണ്. ഇവരുടെ കൂട്ടുകെട്ടിയല്‍ ഏറെ ഹിറ്റ് ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്.

Ashiq Abu

സാള്‍ട്ട് ആന്റ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം, ഡാ തടിയ എന്നിവയെല്ലാം ഈ കൂട്ടുകെട്ട് സമ്മാനിച്ച ചിത്രങ്ങളാണ്. ഇപ്പോള്‍ റിലീസിന് തയ്യാറായിരിക്കുന്ന ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിന് പിന്നിലും ഇവര്‍ തന്നെ.

എന്നാല്‍ ഇനിയൊരു ചിത്രത്തിന് വേണ്ടി ഇവര്‍ ഒന്നിയ്ക്കില്ലെന്നാണ് വാര്‍ത്തകള്‍ പരക്കുന്നത്. ഓരോരുത്തരും സ്വന്തം നിലയ്ക്ക് പുതിയ പ്രൊജക്ടുകള്‍ തുടങ്ങാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് ശ്യാം പുഷ്‌കരന്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഭാവിയും തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ശ്യാം പറയുന്നു.

മറ്റ് ഡയറക്ടര്‍മാരുമായി തങ്ങള്‍ ചര്‍ച്ചകള്‍ നടത്താറുണ്ടെന്നുള്ള കാര്യം ശ്യാം മറച്ചുവെയ്ക്കുന്നില്ല. ഇതിനെ തങ്ങള്‍ പിരിയുന്നുവെന്ന അര്‍ത്ഥത്തില്‍ കാണരുതെന്നും ആഷിക് അടുത്തതായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ താനും ദിലീഷും ഉണ്ടെന്നും ശ്യാം വ്യക്തമാക്കി.

English summary
Scriptwriter Shyam Pushkaran refuted the rumour and said that the team will continue to work in the future as well.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam