twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടനായതുകൊണ്ട് ആര്‍ട്ടിസ്റ്റാകില്ല!!! ഇന്നസെന്റ് നന്നായി പരിഹസിച്ച് സംസാരിക്കാന്‍ കഴിയുന്ന ആള്‍!!!

    ഇന്നസെന്റില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കരുതെന്നും അദ്ദേഹം എംപി ആയിപ്പോയത് തെറ്റല്ലെന്നും ആഷിഖ് അബു.

    By Karthi
    |

    നടി ആക്രമിക്കപ്പെട്ട കേസില്‍ നടിക്ക് പിന്തുണ നല്‍കാത്ത സംഘടനകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സംവിധായകനാണ് ആഷിഖ് അബു. ആക്രമിക്കപ്പെട്ട നടിക്ക് ശക്തമായ പിന്തുണയുമായി തുടക്കം മുതല്‍ രംഗത്തുള്ളവരാണ് ആഷിഖും ഭാര്യ റിമ കല്ലിങ്കലും. ഈ സംഭവത്തിന് പിന്നാലെ രൂപീകരിക്കപ്പെട്ട വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന വനിത സംഘടനയിലെ സജീവ പ്രവര്‍ത്തകയുമാണ് റിമ.

    നടിക്കെതിരായി നടന്ന അക്രമണത്തോടെ മലയാള സിനിമ രണ്ട് ചേരിയായി തിരിയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. നിലവിലെ സംഘടന നേതൃത്വങ്ങള്‍ക്കെതിരെയും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റിനെതിരെ ശക്തമായ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്തെത്തിയത്.

    നടനായതുകൊണ്ട് ആര്‍ട്ടിസ്റ്റ് ആകില്ല

    നടനായതുകൊണ്ട് ആര്‍ട്ടിസ്റ്റ് ആകില്ല

    ഒരു വ്യക്തി നടനായതുകൊണ്ട് മാത്രം ആര്‍ട്ടിസ്റ്റ് ആകില്ല. ഇന്നസെന്റ് നല്ല നടനാണ്. നന്നായി പരിഹസിച്ച് സംസാരിക്കാന്‍ കഴിയുന്ന ആളാണ് ഇന്നസെന്റെന്നും ആഷിഖ് അബു പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ആഷിഖ് അബു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

    കൂടുതല്‍ പ്രതീക്ഷിക്കരുത്

    കൂടുതല്‍ പ്രതീക്ഷിക്കരുത്

    നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ അമ്മ പ്രസിഡന്റ് എന്ന നിലയില്‍ ഇന്നസെന്റില്‍ നിന്ന് വന്ന ആദ്യ പ്രതികരണം നടിമാര്‍ ഒറ്റയ്ക്ക് സഞ്ചരിക്കരുത് എന്നായിരുന്നു. താന്‍ അദ്ദേഹത്തെ ഇക്കാര്യത്തില്‍ കുറ്റം പറയില്ല. അദ്ദേഹം അതാണ്. കൂടുതലൊന്നും പ്രതീക്ഷിക്കരുതെന്നും ആഷിഖ് പറഞ്ഞു.

    രാഷ്ട്രീയ ബോധം കുറവായ മേഖല

    രാഷ്ട്രീയ ബോധം കുറവായ മേഖല

    ഇന്നസെന്റ് എംപി ആയിപ്പോയത് തെറ്റല്ല. വാര്‍ത്ത സമ്മേളനങ്ങളിലെ രാഷ്ട്രീയ ശരികേടുകള്‍ പോലും അറിയാത്ത ആളാണ് അദ്ദേഹം. ഇത് അദ്ദേഹത്തിന്റെ പ്രശ്‌നമല്ല രാഷ്ട്രീയ ബോധം നന്നേ കുറവായ മേഖലയാണ് സിനിമയെന്നും ആഷിഖ് അബു പറഞ്ഞു.

    ശ്രീനിവാസനും വ്യത്യസ്തനല്ല

    ശ്രീനിവാസനും വ്യത്യസ്തനല്ല

    സമീപകാലത്തെ ശ്രീനിവാസന്റെ സമീപനങ്ങളും ഇതിന് സമാനമാണ്. അതിതീരവ പരിസ്ഥിതി ബോധവും സ്ത്രീവിരുദ്ധ പരമാര്‍ശങ്ങളും അദ്ദേഹത്തിന്റെ സംഭാഷണങ്ങളില്‍ പതിവായി. എന്നാല്‍ സിനിമയില്‍ നിന്നും ഇതിന് വിമര്‍ശനമുണ്ടാകില്ലെന്നും ആഷിഖ് അബു പറഞ്ഞു.

    സിനിമയെ വഷളാക്കിയത് ആര്?

    സിനിമയെ വഷളാക്കിയത് ആര്?

    പല രീതികളിലുള്ള സിനിമകളും മലയാളത്തില്‍ ഉണ്ടാകുന്നുണ്ട്. സമാന്തര സിനിമകളും മുഖ്യധാര സിനിമകളുമെല്ലാം. എന്നാല്‍ ഇതിനിടയില്‍ താരങ്ങള്‍ക്ക് വേണ്ടി ചിലര്‍ നടത്തിയ മാനിപ്പിലേഷനാണ് സിനിമയെ ഇത്ര വഷളാക്കിയതെന്ന് ആഷിഖ് അബു പറഞ്ഞു.

    സിനിമയുടെ ഭാവി തീരുമാനിക്കുന്നത്?

    സിനിമയുടെ ഭാവി തീരുമാനിക്കുന്നത്?

    സിനിമയുടെ ക്രിയേറ്റിവ് പ്രൊസസില്‍ ഒരു പങ്കുമില്ലാത്ത ഡിസ്ട്രിബ്യൂട്ടര്‍മാരും തിയറ്റര്‍ ഉടമകളുമാണ് സിനിമയുടെ ഭാവി തീരുമാനിക്കുന്നത്. ഇവിടെ കെഎസ്എഫ്ഡിസി ഉണ്ടെങ്കിലും ഫിലിം ചേംബറിലാണ് സിനിമയുടെ രജിസ്‌ട്രേഷനുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടക്കുന്നത്. എന്തിനാണ് സിനിമയെ ചില ആളുകളുടെ കൈയില്‍ വിട്ടുകൊടുക്കുന്നതെന്നും ആഷിഖ് അബു ചോദിക്കുന്നു.

    English summary
    Director Aashiq Abu criticize Innocent and his decisions he has took when the actress attacked and there after. He opens his mind in an interview.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X