»   » വിശ്വരൂപം വിനയന്‍ പടം, ആഷിക് പിടിച്ചത് പുലിവാല്‍

വിശ്വരൂപം വിനയന്‍ പടം, ആഷിക് പിടിച്ചത് പുലിവാല്‍

Posted By:
Subscribe to Filmibeat Malayalam
Aashiq Abu
ഫേസ്ബുക്കില്‍ ഏറ്റവും സജീവമായ മോളിവുഡ് സിനിമാക്കാരന്‍ ആരെന്ന് ചോദിച്ചാല്‍ ഉത്തരം ആഷിക് അബുവെന്നാണ്. സിനിമയെ ഫേസ്ബുക്കിലൂടെ വില്‍ക്കാമെന്നും നമ്മുടെ സിനിമാക്കാരെ പഠിപ്പിച്ചത് ഇദ്ദേഹം തന്നെ.

സാമൂഹികപ്രശ്‌നങ്ങളിലും മറ്റും സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ സജീവമായി ഇടപെടുന്നയാളുമാണ് യുവസംവിധായകന്‍. എന്നാല്‍ കമല്‍ഹാസന്റെ വിശ്വരൂപം കണ്ടുവന്ന് അതേക്കുറിച്ചൊന്ന് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിപ്പോള്‍ അതിത്ര പുലിവാലാകുമെന്ന് ഈ ന്യൂജനറേഷന്‍ സംവിധായകന്‍ കരുതിയിരിക്കില്ല.

വിവാദരൂപമായി മാറിയ കമല്‍ ചിത്രം വിശ്വരൂപം നിലവാരമില്ലെന്നും തട്ടുപൊളിപ്പന്‍ പടമെന്നുമെക്കെയായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. പോസ്റ്റ് വന്ന അടുത്ത നിമിഷം മുതല്‍ ഉലകനായകന്റെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആഷിക്കിനെ കടുത്ത വാക്കുകളിലാണ് പലരും വിമര്‍ശിച്ചത്. ചിത്രം നിരോധിയ്ക്കണമെന്ന് മുറവിളി ഉയരുമ്പോള്‍ സിനിമയെ അവഹേളിയ്ക്കുന്ന രീതിയില്‍ പോസ്റ്റിട്ടതാണ് പലരെയും വേദനിപ്പിച്ചത്.

'വിശ്വരൂപം കണ്ടു. നിരോധിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ മുടക്കിയ മുതല്‍ വലിയ രീതിയില്‍ നഷ്ടപ്പെടുമായിരുന്നു കമലഹാസന്. യഥാര്‍ത്ഥതീവ്രവാദികള്‍ ഈ സിനിമ കണ്ട് ചിരിച്ചു മരിക്കുന്നുണ്ടാവും. എന്റെ പൊന്നു മുസ്ലീം മതനേതാക്കളേ...ദയവ് ചെയ്ത് ഈ സിനിമ ഒന്നു കാണൂ. ഈ സിനിമയുടെ ഒരു മലയാളം വെര്‍ഷന്‍ മുന്പ് വിനയന്‍ ചെയ്തിട്ടുണ്ട്. കാള പെറ്റു എന്ന് നിങ്ങള് കേട്ടു. കയറ് വിറ്റത് കമലഹാസന്‍?' ഇതായിരുന്നു കഴിഞ്ഞ ദിവസം ആഷിക് അബു തന്റെ പ്രൊഫൈലില്‍ വിശ്വരൂപത്തെപ്പറ്റി പോസ്റ്റിയത്.

കമല്‍ സിനിമയെ വിനയന്‍ ചിത്രത്തോട് താരതമ്യപ്പെടുത്തിയതും ആരാധകരെ രോഷം കൊള്ളിച്ചു. ആഷിക്കിന്റെ ആദ്യചിത്രമായ ഡാഡി കൂള്‍, ഡാ തടിയാ സിനിമകളുടെ നിലവാരം ചൂണ്ടിക്കാട്ടിയാണ് ഇതിനോട് ആരാധകര്‍ പ്രതികരിച്ചത്. എന്നാല്‍ ആഷിക്കിനെ അനുകൂലിച്ച് കുറിപ്പെഴുതിയവരും കുറവല്ലായിരുന്നു.

പ്രതിഷേധം ആളിപ്പടര്‍ന്നതോടെ ആഷിക് തന്റെ കുറിപ്പ് ഫേസ്ബുക്ക് ടൈംലൈനില്‍ നിന്ന് ഡീലിറ്റ് ചെയ്തു പിന്നീട് വിമര്‍ശനം മയപ്പെടുത്തിക്കൊണ്ടുള്ള പുതിയൊരു പോസ്റ്റ് ഇടുകയും ചെയ്തു. എന്നാല്‍ നേരത്തെയുള്ള പോസ്റ്റിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ട് കമല്‍ ആരാധകര്‍ പ്രതിഷേധം തുടരുകയാണ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam