»   » ഗ്യാങ്‌സ്റ്റര്‍ ഈ വര്‍ഷം തന്നെ: ആഷിക് അബു

ഗ്യാങ്‌സ്റ്റര്‍ ഈ വര്‍ഷം തന്നെ: ആഷിക് അബു

Posted By:
Subscribe to Filmibeat Malayalam

22 ഫീമെയില്‍ കോട്ടയം നേടിയ വിജയത്തിലൂടെ മോളിവുഡിലെ മുന്‍നിര സംവിധായകനായി മാറിയിരിക്കുകയാണ് ആഷിക് അബു. പ്രേക്ഷക മനമറിഞ്ഞ് സിനിമയൊരുക്കുന്നതാണ് ഈ യുവസംവിധായകന്റെ വിജയമെന്ന് മോളിവുഡ് മനസ്സിലാക്കി കഴിഞ്ഞു.

22 എഫ്‌കെയ്ക്ക് ശേഷം ഒരു കൂട്ടും പുതുമഖങ്ങളെ അണിനിരത്ത ഡാ തടിയാ എന്ന ചിത്രമൊരുക്കുന്ന തിരക്കിലാണ് ആഷിക്. ഡിജെ ശേഖറും ശ്രീനാഥ് ഭാസിയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. താനും ആന്റോ ജോസഫും ചേര്‍ന്നാണ് ഡാ തടിയാ നിര്‍മിയ്ക്കുന്നതെന്ന് ആഷിക് പറയുന്നു. ആഗസ്്റ്റില്‍ ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രം നവംബറില്‍ തിയറ്ററുകളിലെത്തിയ്ക്കാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.

ഇതിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഗ്യാങ്‌സ്റ്റര്‍ ആരംഭിയ്ക്കാന്‍ കഴിയുമെന്നാണ് താന്‍ കരുതുന്നത്്. സാള്‍ട്ട് ആന്റ് പെപ്പറില്‍ കെടി മിറാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഹമ്മദ് സിദ്ദിഖി ഗ്യാങ്സ്റ്ററിന്റെ തിരക്കഥാ ജോലികളില്‍ മുഴുകിയിരിക്കുകയാണെന്നും ആഷിക് പറയുന്നു.

English summary
Post the success of 22 Female Kottayam, Aashiq Abu is being billed as Mollywood's top director whose movies are not only a treat to watch but also someone who knows the pulse of his audience.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam