ഗ്യാങ്‌സ്റ്ററിന്റെ പുതിയ ട്രെയിലര്‍:മമ്മൂട്ടിയില്ല
ആരാധകരില്‍ ആവേശം നിറച്ച് മമ്മൂട്ടി നായകനാകുന്ന ഗ്യാങ്‌സ്റ്ററിന്റെ രണ്ടാമത്തെ ട്രെയ്‌ലറും ഇറങ്ങി. ഇത്തവണ ട്രെയ്‌ലറില്‍ മമ്മൂട്ടിയില്ല. മമ്മൂട്ടിയെന്നല്ല ചിത്രത്തില്‍ അഭിനയിക്കുന്ന ആരും തന്നെയില്ല. ആനിമേഷന്‍ രൂപത്തിലാണ് രണ്ടാമത്തെ ട്രെയ്‌ലര്‍.
അതേ സമയം, ഈ ആനിമേഷന്‍ ട്രെയലറിലെ ഗ്യാങ്സ്റ്ററായി എത്തുന്ന ആള്‍ക്ക് ദുല്‍ഖര്‍ സല്‍മാനുമായി നേരിയ സാദൃശ്യമുള്ളതായി തോന്നാം. 46 സെക്കന്റുള്ള ട്രെയ്‌ലറില്‍ ശേഖര്‍ മേനോന്‍ അടക്കമുള്ള താരങ്ങളുടെയും ആനിമേഷന്‍ രൂപങ്ങളാണുള്ളത്.

സ്റ്റുഡിയോ കൊക്കാച്ചിയും സ്റ്റുഡിയോ ഡ്രീംകാച്ചറും ചേര്‍ന്നാണ് രണ്ടാമത്തെ ടെയ്‌ലര്‍ ആനിമേഷന്‍ ചെയ്തിരിക്കുന്നത്. മാര്‍ച്ച് 20ന് പുറത്തിറങ്ങിയ ആദ്യ ടെയ്ര്‌ലര്‍ ഏഴ് ലക്ഷത്തിന് മുകളില്‍ ആളുകളാണ് കണ്ടത്. അതില്‍ മമ്മൂട്ടിയുടെ ലുക്ക് തന്നെ കിടിലമായരുന്നു.
ഡാഡി കൂളിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രത്തില്‍ ഒരു അധോലോക നായകന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ വ്യത്യസ്ത ഗെറ്റപ്പിലുള്ള ചിത്രത്തിന്റെ ആദ്യ പോസ്റ്ററിനും സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രചാരണമാണ് ലഭിച്ചത്.
ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള ഒ പി എം നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ 11ന് തിയേറ്റിലെത്തും. ആന്റോ ജോസഫിന്റെ ആന്‍ മെഗാമീഡിയയാണ് ചിത്രം വിരണത്തിന് ഏത്തിക്കുന്നത്. ഗ്യാങ്സ്റ്ററോട് മുട്ടാന്‍ തിയേറ്ററില്‍ ദിലീപിന്റെ റിങ് മാസ്റ്ററും പൃഥ്വിരാജിന്റെ സെവന്‍ത് ഡേയുമുണ്ടാകും.
<center><iframe width="100%" height="315" src="//www.youtube.com/embed/aAuMLhMBH4k" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











