റിമ, സൗബിൻ, പാർവതി.. പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടി വീണ്ടും വൈറസ്!! പുതിയ ടീസർ..
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വൈറസ്. കേരളത്തെ മുൾമുനയിൽ നിർത്തിയ രോഗമായ നിപ്പയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് വൈറസ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 7 നാണ് റിലീസിനായി എത്തുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്ത്.

വൈറസിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. യുവതാരങ്ങളിലെ പ്രമുഖ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിൻ, റിമ, രേവതി, പാർവതി, രമ്യ നമ്പീശൻ , ദിലീഷ് പോത്തൻ, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും ക്യാരക്ടർ പോസ്റ്ററുകൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസിൽ മുഹ്സിൻ പരാരി, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ഒപിഎമ്മിന്റെ ബാനറിൽ ആഷിഖ് അബു റിമ കല്ലിങ്കലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രാഹകൻ, സുഷിൻ ശ്യം സംഗീതം ഒരുക്കുന്നു.


Click it and Unblock the Notifications











