ആഷിഖ് അബു ചിത്രം വൈറസ് ആരംഭിച്ചു!! തുടക്കം കോഴിക്കോട് മെഡിക്കൽ കോളേജിൽ...
വൻ താരനിരയാണ് ചിത്രത്തിൽ ആണിനിരക്കുന്നത്.
വടക്കൻ കേരളത്തെ പ്രത്യേകിച്ച് കോഴിക്കോടിനെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു നിപ്പ. ജില്ലയേയും ഭ്രാന്ത പ്രദേശങ്ങളിലും പരിഭ്രാന്തി സൃഷ്ടിക്കാൻ നിപ്പ വൈറസ്സിന് കഴിഞ്ഞിരുന്നു. ഒരു നഗരത്തെ ഒന്നടങ്കം ഭീതിയിൽലാഴ്ന്നു പോകുന്ന ഒരു കാഴ്ചയാണ് കണ്ടത്. മലബാർ ജനതയ്ക്ക് മറക്കാനാവാത്ത സംഭവങ്ങളിലൊന്നാണിത്. നിപ്പയേയും തുടർന്നുണ്ടായ സംഭവവികാസങ്ങളേയും അധാരമാക്കി ആഷിഖ് അബി സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിൽ ആരംഭിച്ചു.

വൻ താരനിരയാണ് ചിത്രത്തിൽ ആണിനിരക്കുന്നത്. ടൊവിനോ തോമസ്, പാർവതി, റിമ കല്ലങ്കൽ, ആസിഫ് അലി, ശ്രീനാഥ് ഭാസി. രേവതി, രമ്യ നമ്പീശൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ,, ചെമ്പൻ വിനോദ് എന്നിവർ ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ഫഹദ് ഫാസിൽ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. വിഷുവിനാകും ചിത്രം തിയേറ്ററുകളിൽ എത്തുക.
സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കരിയയും സുഹാസ് ഷറഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രാഹകണം. സുശിൻ ശ്യാമാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഏറെ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ആഷിഖ് അബുവിന്റെ വൈറസ്.


Click it and Unblock the Notifications