TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ആഷിഖ് അബുവിന്റെ വൈറസിന് സ്റ്റേ!! കാരണം.. മോഷണ ആരോപണവുമായി സംവിധായകൻ രംഗത്ത്...
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആഷിഖ് അബുവിന്റെ ഏറ്റവും പുതിയ ചിത്രമായ നിപ്പ. വടക്കൻ കേരളത്തെ ഒന്നടങ്കതം ഭീതിലാഴ്ത്തിയ രോഗമായിരുന്നു നിപ്പ. ജനങ്ങളെ മുൾമുനയിൽ നിർത്താൻ ഈ അസുഖത്തിന് വളരെ എളുപ്പത്തിൽ സാധിച്ചിരുന്നു. നിപ്പയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ് വൈറസ്. ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിച്ചിട്ടുമുണ്ട്.

ഇപ്പോഴിത ചിത്രത്തിനെതിരെ സ്റ്റേയുമായി സമവിധായകൻ ഉദയ് ആനന്ദ് രംഗത്ത്. പകർപ്പവകാശം ലംഘിച്ചു എന്ന പരാതിയിലാണ് ചിത്രത്തിന് സ്റ്റേ അനുവദിച്ചത്.എറണാകുളം ജില്ല കോടതിയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഈ മാസം ( ഫെബ്രുവരി 16 ന്) കസ് വീണ്ടും പരിഗണിക്കും.
വൈറസ് തന്റെ കഥ
ചിത്രത്തിന്റെ പേരായ വൈറസും കഥയും തന്റേതാണെന്ന് ആരോപിച്ചായിരുന്നു ഉദയ് ആനന്ദൻ കോടതിയെ സമീപിച്ചത്. 2018 നവംബറിൽ വൈറസ് എന്ന പേരിൽ കഥ രജിസ്റ്റർ ചെയ്തിരുന്നെന്ന് സംവിധായകൻ കോടതിയിൽ വാദിച്ചു. അതിന്റെ പകർപ്പ് അവകാശ ലംഘനമാണ് ഇപ്പോൾ നടന്നിരിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
സ്റ്റേ ചെയ്തു
ചിത്രം രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട രേഖകൾ ഇയാൾ കോടതിയിൽ ഹാജരാക്കിയിരുന്നു. കൂടാതെ ചിത്രത്തിന്റെ നിർമ്മാണം നിർത്തി വയ്ക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. സിനിമയുടെ ചിത്രീകരണം കോഴിക്കോട് മെഡിക്കൽ കേളേജ് കേന്ദ്രീകരിച്ച് ആരംഭിച്ചിരുന്നു. അതേസമയം കേസ് ഈ മാസം( ഫെബ്രുവരി 16 ന്) വീണ്ടും പരിഗണിക്കും. സ്റ്റേയുമായി ബന്ധപ്പെട്ട് പ്രതികരണം അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഇതുവരെയുണ്ടായിട്ടില്ല.
പശ്ചാത്തലം നിപ്പ
നിപ്പ വൈറസിന്റെ പശ്ചാതലത്തിലൊരുക്കുന്ന സിനിമയാണ് വൈറസ്. നിപ്പയ്‌ക്കെതിരെ കേരളം തീര്‍ത്ത പ്രതിരോധത്തിന്റെയും ചെറുത്ത് നില്‍പ്പിന്റെയും അതിജീവനത്തിന്റെയും നേര്‍കാഴ്ചയായിട്ടാണ് സിനിമ വരുന്നത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയ വഴി സിനിമാപ്രേമികള്‍ ഏറ്റെടുത്തിരുന്നു. ഏപ്രിൽ പതിനൊന്നിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
വൻ താരനിര
മലയാളത്തിലെ പ്രമുഖ യുവതാരങ്ങളാണ് നിപ്പയിൽ അണിനിരക്കുന്നത്. കുഞ്ചാക്കോ ബോബൻ, ടൊവിനോ, ആസിഫ് അലി, റിമ, രേവതി, പാർവതി, പൂർണ്ണിമ , രമ്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രേക്ഷകർ ഏരകെ ആവശത്തോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആശങ്ക ഉടലെടുത്തിരിക്കുകയാണ്. വിഷു റിലിസായി ചിത്രം എത്തുമോ എന്നാണ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉയരുന്ന ചോദ്യം.