കണ്ണിൽ കണ്ടതും അനുഭവിച്ച നോവും വെള്ളിത്തിരയിൽ!! യുവതാരങ്ങളുമായി ആഷിഖ് അബുവിന്റെ വൈറസ്....
നിപ്പയുടെ പശ്ചാത്തലത്തിലാണ് ചിത്രം വെള്ളിത്തിരയിൽ എത്തുന്നതെന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Recommended Video

കേരള ജനത ഭീതിയിലാഴ്ത്തിയ ഒരു രോഗമായിരുന്നു നിപ്പ. കോഴിക്കോടും ഭ്രാന്ത പ്രദേശങ്ങളും ശരിയ്ക്കും ഒറ്റപ്പെട്ട അവസ്ഥ. ആളും ബഹളവുമില്ലാത്ത തെരുവോരങ്ങൾ. എന്നാൽ അവസാനം കേരള ജനതയ്ക്ക് മുന്നിൽ ആ മാരകമായ രോഗത്തിന് മുട്ട് മടക്കേണ്ടി വന്നു. ഇപ്പോഴിത കേരളം തുരത്തിയ വൈറസ് ഇപ്പോൾ വെള്ളിത്തിരയിൽ എത്തുന്നു. സംവിധായകൻ ആഷിഖ് അബുവാണ് ചിത്രം വെള്ളിത്തിരയിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടിട്ടുണ്ട്.
നിപ്പയുടെ പശ്ചാത്തലത്തിലാണ് ചിത്രം വെള്ളിത്തിരയിൽ എത്തുന്നതെന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ചിത്രം അന്നത്തെ പശ്ചാത്തലവുമായി ഏറെ സാമ്യമുളളതാണ്. വൈറസ് എന്ന ചിത്രം നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് സംവിധാനയകൻ ആഷിഖ് അബു തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
വൈറസിൽ വൻതാരനിരയും മികച്ച അണിയറ പ്രവർത്തകരുമാണ് ഒന്നിക്കുന്നത്. മായനദി എന്ന ചിത്രത്തിനു ശേഷം അഷിഖ് അബു ടൊവിനോ തോമസ് വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, രേവതി, റിമാ കല്ലിങ്കല്‍, പാര്‍വതി, കാളിദാസ് ജയറാം എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മുഹ്‌സിന്‍ പരാരി, സുഹാസ് ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. സംഗീതം സുശിൻ ശ്യാം. ആഷിഖ് അബുവിന്റെ നിര്‍മ്മാണ കമ്പനിയായ ഒപിഎം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications