»   » വിവാഹം വലിയ സംഭവമാക്കുന്നില്ലെന്ന് ആഷിക്

വിവാഹം വലിയ സംഭവമാക്കുന്നില്ലെന്ന് ആഷിക്

Posted By:
Subscribe to Filmibeat Malayalam

നവംബറില്‍ മലയാളസിനിമയിലെ ഒരു പ്രണയം കൂടി പൂവണിയുകയാണ്. കുറച്ചുനാളുകള്‍ക്ക് മുമ്പാണ് സംവിധായകന്‍ ആഷിക് അബുവും റിമ കല്ലിങ്കലും തങ്ങള്‍ നവംബറില്‍ വിവാഹിതരാകുമെന്ന് അറിയിച്ചത്. രണ്ടുപേരും താരങ്ങളാകുമ്പോള്‍ വിവാഹം എന്തായാലും വമ്പന്‍ സംഭവമായി മാറേണ്ടതാണ്. പക്ഷേ വളരെ ലളിതമായ ഒരു ചടങ്ങിലൂടെ വിവാഹിതരാകാനാണ് ഇവരുടെ പ്ലാന്‍.

വിവാഹം വമ്പന്‍ ചടങ്ങാക്കി മാറ്റാന്‍ താനാഗ്രഹിക്കുന്നില്ലെന്നാണ് ആഷിക് പറയുന്നത്. തങ്ങളുടെ വിവാഹത്തിന് വന്‍ പ്രചാരണം നല്‍കുന്നതില്‍ താല്‍പര്യമില്ലെന്നും അതിലും വലിയ എത്രയോ കാര്യങ്ങല്‍ നാട്ടില്‍ നടക്കുന്നുണ്ടെന്നുമാണ് ആഷിക് പറയുന്നത്.

Ashiq Abu and Rima Kallingal

22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഉണ്ടായ സൗഹൃദമാണ് പിന്നീട് പ്രണയമായി വളര്‍ന്ന്. ഇതുസംബന്ധിച്ച് ഗോസിപ്പുകല്‍ വന്നപ്പോള്‍ത്തന്നെ രണ്ടുപേരും കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു. ഇടയ്ക്ക് രണ്ടുവീട്ടുകാരും വിവാഹത്തിന് സമ്മതിക്കില്ലെന്നും മറ്റും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രണ്ടുപേരുടെയും മാതാപിതാക്കള്‍ സന്തോഷത്തോടെ ഒന്നിച്ച് പോസ് ചെയ്ത ഒരു ഫോട്ടോ ആഷിക് അബു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ഇല്ലാക്കഥകളുടെ മുനയൊടിയ്ക്കുകയും ചെയ്തു.

English summary
Director Aashiq Abu said that he and his lover Rima Kallingal is not at all interested in a grand wedding bash.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam