സഖാവ് പിണറായി വിജയന്റെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹം! ആഷിക്ക് അബുവിന്റെ മറുപടി
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞ് സംവിധായകന്‍ ആഷിക്ക് അബു. തന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുമായി നടത്തിയ സംഭാഷണത്തിനിടെയാണ് സംവിധായകന്‍ ഇക്കാര്യം അറിയിച്ചത്. സംഭാഷണത്തിനിടെ ഒരാളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ആഷിക്ക് അബു തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.

ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിതം സിനിമയാക്കാന്‍ അവസരം വരുകയാണെങ്കില്‍ അന്ന് സഖാവ് പിണറായി വിജയന്റെ സിനിമ വെളളിത്തിരയില്‍ എത്തിക്കുമെന്ന് ആഷിക്ക് അബു പറഞ്ഞു. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള സംവിധായകനാണ് ആഷിക്ക് അബു. സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിലെല്ലാം തന്റെതായ നിലപാട് അദ്ദേഹം അറിയിക്കാറുണ്ട്.
ആഷിക്ക് അബുവിനെ പോലെ മുന്‍പ് വിഎ ശ്രീകുമാര്‍ മേനോനും ബി ഉണ്ണികൃഷ്ണനും പിണറായി വിജയന്റെ ജീവിതം സിനിമ എടുക്കാന്‍ പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. മുന്‍പ് കേരളം അതിജീവിച്ച നിപ്പ വൈറസ് കാലഘട്ടം ആഷിക്ക് അബു സിനിമയാക്കിയിരുന്നു. വൈറസ് എന്ന പേരില്‍ പുറത്തിറങ്ങിയ സിനിമ പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കുറെയധികം റിയല്‍ ലൈഫ് ഹീറോകളെ സിനിമയില്‍ ആഷിക്ക് അബു കാണിച്ചിരുന്നു. ആരോഗ്യ മന്ത്രി കൈ ശൈലജ ടീച്ചര്‍ അടക്കമുളളവരെ താരങ്ങള്‍ അവതരിപ്പിച്ചിരുന്നു, സിനിമയില്‍ നിപ്പ കാലത്ത് നമ്മെ വിട്ടുപോയെ സിസ്റ്റര്‍ ലിനിയെ ആഷിക്കിന്റെ ഭാര്യ റിമ കല്ലിങ്കലായിരുന്നു അവതരിപ്പിച്ചിരുന്നത്. ഡാഡി കൂള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ആഷിക്ക് അബു. ആദ്യ സിനിമ സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും രണ്ടാം ചിത്രമായ സോള്‍ട്ട് ആന്‍ പെപ്പര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, മായാനദി, ഇടുക്കി ഗോള്‍ഡ് തുടങ്ങിയവയാണ് ആഷിക്ക് അബുവിന്റെതായി ശ്രദ്ധിക്കപ്പെട്ട മറ്റു സിനിമകള്‍. സംവിധാനത്തിന് പുറമെ അഭിനേതാവായും ആഷിക്ക് അബു മലയാളത്തില്‍ തിളങ്ങിയിരുന്നു. അഞ്ച് സിനിമകളില്‍ അഭിനയിച്ച സംവിധായകന്‍ നിര്‍മ്മാതാവായും മലയാളത്തില്‍ തിളങ്ങി. വൈറസായിരുന്നു സംവിധായകന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കേരളം നിപ്പയെ അതിജീവിച്ച കാലഘട്ടമാണ് സിനിമയില്‍.വീണ്ടും പുനരാവിഷ്‌കരിച്ചത്.


Click it and Unblock the Notifications











