twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വൈറസിൽ ശൈലജ ടീച്ചറിനു ഒരു റോളുണ്ട്!!ടീച്ചർ ആവശ്യപ്പെട്ടത് ഒന്ന് മാത്രം,വെളിപ്പെടുത്തി ആഷിഖ് അബു

    |

    അതിജീവനത്തിന്റെ കഥ പറഞ്ഞ സംവിധായകൻ ആഷിഖ് അബു ആന്റ് ടീമിന്റെ വൈറസ് എന്ന ചിത്രം സൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ ഓടുകയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അതിജീവനത്തിന്റെ കഥ പറയുന്ന വൈറസ് കേരളീയരുടെ ഓരോർത്തരുടേയും കഥയാണ്. ഒന്നു പിന്നോട്ട് നോക്കിയാൽ കാണാൻ സാധിക്കും ഭീകരത സൃഷ്ടിച്ച ആ ദിനങ്ങൾ.

    ഞാനും മമ്മൂക്കയുടെ മാമാങ്കത്തിന്റെ ഭാഗമാണ്!! എന്നാൽ ആ ചിത്രം ഞാനല്ല, വെളിപ്പെടുത്തി നടൻ സുധീർഞാനും മമ്മൂക്കയുടെ മാമാങ്കത്തിന്റെ ഭാഗമാണ്!! എന്നാൽ ആ ചിത്രം ഞാനല്ല, വെളിപ്പെടുത്തി നടൻ സുധീർ

    വൈറസ് കേരള ജനതയുടെ ചിത്രമാണ്. ഒന്ന് സൂക്ഷിച്ചു നോക്കിയാൽ സ്ക്രീനിലെത്തുന്ന പല കഥാപാത്രങ്ങളിലും നമ്മളേയും നമുക്ക് ചുറ്റുമുള്ളവരേയും കാണാൻ സാധിക്കും. കണ്ടതിനു കേട്ടതിനുമപ്പുറം കാണാത്ത നിരവധി കഥകളും ആളുകളും വൈറസിലൂടെ എത്തുന്നുണ്ട്. ഇവരെയെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടാണ് നിപ്പ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഓരേ കഥാപാത്രങ്ങളുടേയും യഥാർഥ പ്രതിനിധികളെ ചൂണ്ടി കാണിച്ചു തന്നതും അവരെ കുറിച്ച് വിവരം നൽകിയത് ഷൈലജ ടീച്ചറാണെന്ന് ആഷിഖ് അബു. മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. ആഷിഖിനോടൊപ്പം റിമയും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.‌

     മഴക്കാലത്ത് രൗദ്രവുമായി ജയരാജൻ!! മഹാപ്രളയം സിനിമയാവുന്നു, ഫസ്റ്റ്ലുക്ക് പുറത്ത്... മഴക്കാലത്ത് രൗദ്രവുമായി ജയരാജൻ!! മഹാപ്രളയം സിനിമയാവുന്നു, ഫസ്റ്റ്ലുക്ക് പുറത്ത്...

     ഒന്നര മണിക്കൂർ സംസാരിച്ചു

    ഒന്നര മണിക്കൂർ സംസാരിച്ചു

    വൈറസ് എന്ന ചിത്രത്തിന്റെ ആശയത്തെ കുറിച്ച് ശൈലജ ടീച്ചറുമായി വിശദമായി സംസാരിച്ചു. സിനിമയിൽ കണ്ട ഓരോ കഥാപാത്രങ്ങളുടെയും യഥാർത്ഥ പ്രതിനിധികളെ കുറിച്ചും പറഞ്ഞു നന്നിരുന്നു. ഓരോ ആളുകളെയും ഹാൻഡ്പിക് ചെയ്ത ക്യാരക്ടേഴ്സിനെ കുറിച്ചും പറഞ്ഞു തന്നു. ഇന്നയാൾ ഇതു ചെയ്തു. എന്നാൽ ഒരിക്കൽ പോലും ഞാൻ ഇത് ചെയ്തുവെന്ന് മന്ത്രി പറഞ്ഞിട്ടില്ല. എല്ലാ ക്രെഡിറ്റും ആളുകളെ തേടിപ്പിടിച്ച് കൊടുക്കുകയായിരുന്നു

      ടീച്ചറിനു നൽകിയ ഉറപ്പ്

    ടീച്ചറിനു നൽകിയ ഉറപ്പ്

    സിനിമ ശാസ്ത്രീയമാകാണമെന്നും ഒരിക്കൽ പോലും ഡോക്യുമെന്ററി ആകാരുതെന്ന് ഒരു പത്ത് തവണയെങ്കിലും മന്ത്രി സംസാരത്തിനിടെ പറഞ്ഞിട്ടുണ്ടെന്ന് ആഷിഖ് അബു പറഞ്ഞു. ഇതൊരു ത്രില്ലർ മൂവി തന്നെയായിരിക്കുമെന്ന് ടീച്ചറിന് ഉറപ്പ് നൽകിയിരുന്നു. ഒരു വൈറോളജിസ്റ്റിനെ പോലെയായിരുന്നു ടീച്ചർ സംസാരിച്ചിരുന്നത്. അത്രത്തോളം വിഷയത്തെ കുറിച്ച് പഠിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

     ചെയ്ത കഠിന പ്രയത്നം

    ചെയ്ത കഠിന പ്രയത്നം

    തിരക്കഥകൃത്ത് മുഹ്സിനാണ് വൈറസിനെ കുറിച്ചുള്ള ആശയം ആദ്യം തുറന്ന് പറയുന്നത്. ഇത്രയും വലിയൊരു താരനിര ചിത്രത്തിൽ കൊണ്ടുവന്നതിൽ എഴുത്തുകാരുടെ പങ്ക് വളരെ വലുതായിരുന്നു. അവർ അതിഭീകരമായി ജോലി ചെയ്തിട്ടുണ്ടെന്നും ആഷിഖ് അബു പറഞ്ഞു. സിനിമയ്ക്കായി ഒരുപാട് പഠനങ്ങൾ നടത്തിയിട്ടുണ്ടെന്നും ആഷിഖ് അബു വെളിപ്പെടുത്തി.

     റിമയ്ക്ക് ലിനിയുമായുളള സാമ്യം

    റിമയ്ക്ക് ലിനിയുമായുളള സാമ്യം

    റിമയ്ക്ക് ഒറ്റനോട്ടത്തിൽ ലിനിയായി ഏറെ സാമ്യം തോന്നിയിരുന്നു. ഇതിനും മുൻപും റിമ നഴ്സായി അഭിനയിച്ചിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞു. ലിനിയായപ്പോഴുണ്ടായ മാനസികാവസ്ഥയെ കുറിച്ചും റിമ പങ്കുവെച്ചിരുന്നു. ലിനി കടന്നു പോയ അവസ്ഥയെ കുറിച്ചും, ആ കത്ത് എഴുതിയ മാനസികാവസ്ഥയെ കുറിച്ചും അഭിനയിക്കുന്ന സമയത്ത് ആലോചിച്ചിരുന്നെന്ന് റിമ പറഞ്ഞു.

    English summary
    aashiq abu reveals shailaja teacher silent role in virus movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X