ഷാരൂഖ് ഖാനെ നായകനാക്കിയുളള ബോളിവുഡ് ചിത്രവുമായി ആഷിക്ക് അബു! സ്ഥിരീകരിച്ച് സംവിധായകന്‍

By Midhun Raj

Recommended Video

Aashique Abu's Next Movie With SRK : Reports | FilmiBeat Malayalam

മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മുന്‍നിരയിലേക്ക് ഉയര്‍ന്ന സംവിധായകനാണ് ആഷിക്ക് അബു. ആഷിക്ക് അബുവിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ വൈറസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈറസിന് പിന്നാലെ ബോളിവുഡ് ചിത്രവുമായി എത്തുകയാണ് സംവിധായകന്‍. കിങ് ഖാന്‍ ഷാരൂഖ് ഖാനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണെന്ന് ആഷിക്ക് അബു അറിയിച്ചു. ദി ക്യുവാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

aashiqabu-shahrukhkhan-syampushkaran

ശ്യാം പുഷ്‌കരന്റെ തിരക്കഥയിലാണ് ഷാരൂഖിനെ നായകനാക്കി ആഷിക്ക് അബു സിനിമയെടുക്കുന്നത്. സിനിമയുടെ പ്രാഥമിക ഘട്ട ചര്‍ച്ചകള്‍ക്കായി ഷാരൂഖിന്റെ മുംബൈയിലെ വീടായ മന്നത്തില്‍ സംവിധായകനും തിരക്കഥാകൃത്തും പോയിരുന്നു. ആഷിക്ക് അബുവിന്റെ വൈറസ് എന്ന സിനിമ കണ്ടാണ് ഷാരൂഖ് തന്റെ വീട്ടിലേക്ക് ക്ഷണിച്ചത്.

ആക്ഷന്‍ ഡ്രാമാ വിഭാഗത്തിലുളളതായിരിക്കും സിനിമ. ഷാരൂഖ് ഖാന്റെ നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ ചെയ്ത സിനിമകളുടെ റീമേക്ക് ആയിരിക്കില്ല ബോളിവുഡ് ചിത്രമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മലയാള സിനിമകള്‍ ഫോളോ ചെയ്യാറുളള ഷാരൂഖിന് നമ്മുടെ സിനിമകളെക്കുറിച്ച് നല്ല അഭിപ്രായമാണ് ഉളളതെന്നും സംവിധായകന്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X