ആഷിക്ക് അബുവിന്റെ 'പെണ്ണും ചെറുക്കനും' വരുന്നു! മുഖ്യ വേഷങ്ങളില്‍ റോഷന്‍ മാത്യൂവും ദര്‍ശനയും

By Midhun Raj

വൈറസിന് ശേഷം ആഷിക്ക് അബു സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. പെണ്ണും ചെറുക്കനും എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ആനന്ദത്തിലൂടെ ശ്രദ്ധേയനായ റോഷന്‍ മാത്യൂവും മായാനദിയിലൂടെ ശ്രദ്ധേയയായ ദര്‍ശന രാജേന്ദ്രനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌.

pennum-cherukanum

ഉണ്ണി ആറാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഒരു പ്രശസ്ത ചെറുകഥയെ ആസ്പദമാക്കികൊണ്ടാണ് സിനിമ ഒരുക്കുന്നതെന്നും അറിയുന്നു. മൂത്തോനിലെ ശ്രദ്ധേയ കഥാപാത്രത്തിന് ശേഷമാണ് റോഷന്റെ പുതിയ ചിത്രം എത്തുന്നത്. ബെന്നി പി നായരമ്പലം, നെടുമുടി വേണു, കവിയൂര്‍പൊന്നമ്മ, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നാല് സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജി ചിത്രത്തിലെ ഒരു സിനിമ കൂടിയാണിത്. ജെയ് കെ, വേണു,രാജീവ് രവി തുടങ്ങിയവരാണ് മറ്റു ചിത്രങ്ങള്‍ ഒരുക്കുന്നത്.

Read more about: roshan mathew aashiq abu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X