ആഷിഖ് അബു ചോദിക്കുന്നു, ഞങ്ങളും സാധാരണ മനുഷ്യരല്ലെ...?

By Aswathi

സിനിമാ താരങ്ങളും മനുഷ്യരല്ലെ..പ്രതികരിക്കാന്‍ അവര്‍ക്കും അവകാശമില്ലേ..ചോദിക്കുന്നത് സംവിധായകന്‍ ആഷിഖ് അബുവാണ്. ആദിവാസികളുടെ നില്‍പ് സമരത്തില്‍ സിനിമാ താരങ്ങല്‍ പങ്കെടുത്തതിനെ കളിയാക്കി ഒരു മുന്‍നിര മാധ്യമം നല്‍കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ആഷിഖ് അബു.

ആരോടും പരാതിയില്ല. കളിയാക്കിയവരോട് സഹതാപം മാത്രമേയുള്ളൂ. അവരുടെ മാനസിക വികല അവര്‍ പ്രകടിപ്പിക്കുന്നു എന്ന് മാത്രം. പക്ഷെ ഇങ്ങനെ എഴുതിയതിന്റെ ഉദ്ദേശ ശുദ്ധിമാത്രം മനസ്സിലാതുന്നില്ല. നടനോ നടിയോ ആയതുകൊണ്ട് സാമൂഹിക വിഷയങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്ന് പറയുന്നത് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഞങ്ങളും മനുഷ്യരല്ലെ എന്നാണ് ആഷിഖ് ചോദിക്കുന്നത്.

aashiq-abu

വിദ്യാഭ്യാസ കാലം മുതലേ ആഷിഖ് സമരങ്ങളില്‍ സജീവമായിരുന്നുവത്രെ. ഇടയില്‍ ചില സിനിമകള്‍ സംവിധാനം ചെയ്‌തെന്നേയുള്ളൂ. പക്ഷെ എന്നിലെ മനുഷ്യന്‍ അങ്ങിനെ തന്നെയുണ്ട്. ഇത്തരം വിഷയങ്ങള്‍ നടിമാരെയാണ് കൂടുതല്‍ ബാധിക്കുന്നത്. ബിക്കിന് അണിഞ്ഞ വേഷത്തിലൊക്കെയാണ് കാര്‍ട്ടൂണില്‍ നടിമാരെ ചിത്രീകരിച്ചിരിക്കുന്നത്. റീഡര്‍ഷിപ്പിന് വേണ്ടിയാകാം പത്രമിങ്ങനെ ചെയ്തതെന്നും ആഷിക് പറഞ്ഞു.

68 ദിവസമായി ആദിവാസികള്‍ നടത്തിവന്ന നില്‍പുസമരത്തില്‍ സിനിമാ താരങ്ങള്‍ പങ്കെടുത്തതിനെ ഇത്ര അതിശയോക്തിയോടെ കാണേണ്ടതില്ല. ശ്രദ്ധിക്കാതെ പോകുന്ന അവരെ പിന്താങ്ങുന്നു എന്ന് മാത്രം. ഇനിയും ഇത്തരം വിഷയത്തില്‍ ഇടപെടുമെന്നും എന്തെന്നാല്‍ ഞാനുള്‍പ്പടെയുള്ള സിനിമാ താരങ്ങള്‍ ഇതിനെ ഗൗരവമായി കാണുന്നു എന്നും ആഷിഖ് അബു പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X