ആഷിഖ് അബുവിന്റെ വൈറസ് തിയ്യേറ്ററുകളിലേക്ക്! ഫസ്റ്റ്‌ലുക്ക് പങ്കുവെച്ച് സംവിധായകന്‍! കാണൂ
Recommended Video

കോഴിക്കോടുണ്ടായ നിപ്പ വൈറസ് ബാധ പ്രമേയമാക്കി ആഷിഖ് അബു ഒരുക്കുന്ന വൈറസ് റിലീസിങ്ങിനൊരുങ്ങുകയാണ്. യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് ആയിരുന്നു നടന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

സംവിധായകന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പങ്കുവെച്ചിരുന്നത്. കുഞ്ചാക്കോ ബോബന്‍,ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യാ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റ്യന്‍,ജോജു ജോര്‍ജ്ജ്,ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സുഡാനി ഫ്രം നൈജീരിയയ്ക്ക് തിരക്കഥയെഴുതിയ എഴുതിയ മുഹ്‌സിന്‍ പെരാരിയും സുഹാസ് ഷര്‍ഫുവും ആണ് സിനിമയ്ക്ക് സ്‌ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് സുശിന്‍ ശ്യാമാണ് സംഗീതമൊരുക്കുന്നത്. സിനിമ എപ്രിലില്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications