ആഷിഖ് അബു ചിത്രം വൈറസിന്റെ പുതിയ പോസ്റ്റര്‍ ശ്രദ്ധേയമാവുന്നു! സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു
കോഴിക്കോടുണ്ടായ നിപ്പ വൈറസ് ബാധയെ പ്രമേയമാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രമാണ് വൈറസ്. യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ആരംഭിച്ചിരുന്നത്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ഇപ്പോഴിതാ വെെറസിന്റെതായി പുറത്തിറങ്ങിയ പുതിയ പോസ്റ്ററും ശ്രദ്ധേയമായിരിക്കുകയാണ്. വിഷു റിലീസായി എപ്രില്‍ 11നാണ് വൈറസ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കുഞ്ചാക്കോ ബോബന്‍,ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യാ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റ്യന്‍,ജോജു ജോര്‍ജ്ജ്,ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഒപിഎം പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ എഴുതിയ മുഹ്‌സിന്‍ പെരാരിയും സുഹാസ് ഷര്‍ഫുവും ആണ് സിനിമയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് സുശിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.


Click it and Unblock the Notifications