നിപ്പ വൈറസ് കാലത്തെ അതിജീവനകഥയുമായി വൈറസ്! ചിത്രത്തിലെ പുതിയ ഗാനം പുറത്ത്! കാണൂ

By Midhun Raj

കോഴിക്കോടുണ്ടായ നിപ്പ വൈറസ് ബാധ പ്രമേയമാക്കി ഒരുക്കിയ എറ്റവും പുതിയ ചിത്രമാണ് വൈറസ്. യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു.

നിപ്പ വന്ന സമയത്തെ ഭീതിജനകമായ അവസ്ഥയാണ് ട്രെയിലറില്‍ കാണിച്ചിരുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ഈദ് റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആകാംക്ഷകളോടെയാണ് വൈറസിന്റെ റിലീസിനായി എല്ലാവരും കാത്തിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ ആദ്യ ഗാനം സമൂഹ മധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

സ്‌പ്രെഡ് ലവ് എന്ന ഗാനമാണ്

സ്‌പ്രെഡ് ലവ് എന്ന ഗാനമാണ്

മികച്ച പ്രതികരണമാണ് വൈറസിന്റെതായി പുറത്തിറങ്ങിയ പുതിയ പാട്ടിന് ലഭിക്കുന്നത്. കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് കാലത്തെ അതിജീവനത്തിന്റെ കഥ പറയുന്ന വൈറസിന്റെ പ്രമോഷണല്‍ വീഡിയോ ആണ് പുറത്തിറങ്ങിയിരുന്നത്. വെര്‍ട്ടിക്കല്‍ ഫോര്‍മാറ്റിലാണ് വീഡിയോ ഗാനം ഒരുക്കിയിരിക്കുന്നത്. സ്‌പ്രെഡ് ലവ് എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.

 ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു

ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു

യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ സുഷിന്‍ ശ്യാമാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. മഡോണ സെബാസ്റ്റിയന്‍, ശ്രീനാഥ് ഭാസി, ഷെല്‍ട്ടണ്‍ പിനെയ്‌റോ തുടങ്ങിയവര്‍ ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു. ഷെര്‍ട്ടന്‍ പിനെയ്‌റോയും മുഹ്‌സിന്‍ പെരാരിയും ചേര്‍ന്നാണ് പാട്ട് എഴുതിയിരിക്കുന്നത്. ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു കഴിഞ്ഞ ദിവസം ഗാനം റിലീസ് ചെയ്തിരുന്നത്.

റിയല്‍ ഹീറോസിന്റെ കഥ കൂടി പറഞ്ഞാണ്

റിയല്‍ ഹീറോസിന്റെ കഥ കൂടി പറഞ്ഞാണ്

നിപ്പ വൈറസ് വന്ന സമയത്തെ റിയല്‍ ഹീറോസിന്റെ കൂടി കഥ പറഞ്ഞാണ് ആഷിക്ക് അബുവിന്റെ വൈറസ് റീലിസിങ്ങിനൊരുങ്ങുന്നത്. ചിത്രത്തില്‍ ആരോഗ്യമന്ത്രിയും കോഴിക്കോട് കളക്ടറും ഉള്‍പ്പെടെയുളളവര്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വൈറസിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയ ശേഷം എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. നിപ്പ വന്ന സമയത്തെ ഭീതിജനകമായ അവസ്ഥയും അതിജീവനവും കാണിച്ചുകൊണ്ടായിരുന്നു ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നത്.

ഒരു റിയല്‍ മാസ് സ്റ്റോറി

ഒരു റിയല്‍ മാസ് സ്റ്റോറി

അഭിനയിക്കുന്ന താരങ്ങളുടെയെല്ലാം കരിയറില്‍ വഴിത്തിരിവായേക്കാവുന്ന കഥാപാത്രം തന്നെയായിരിക്കും വൈറസില്‍ ഉണ്ടാവുക. മലയാളത്തിലെ യുവതാരങ്ങളില്‍ അധികപേരും അണിനിരക്കുന്ന ചിത്രം കൂടിയാണിത്. മായാനദിയുടെ വിജയത്തിന് ശേഷമാണ് ആഷിക്ക് അബുവിന്റെ പുതിയ ചിത്രമെത്തുന്നത്. 2മണിക്കൂര്‍ 32 മിനിറ്റാണ് ദൈര്‍ഘ്യമുളള ചിത്രം ഒരു റിയല്‍ മാസ് സ്റ്റോറിയാണെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം മുഹ്സിന്‍ പെരാരിയും വരത്തന്‍ എന്ന സിനിമയ്ക്കു ശേഷം സുഹാസ്-ഷറഫ് കൂട്ടുകെട്ടും ചേര്‍ന്നാണ് വൈറസിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത്, പാര്‍വതി, റിമ, ആസിഫ് അലി, സൗബിന്‍, ഇന്ദ്രന്‍സ്, പൂര്‍ണ്ണിമ, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റ്യന്‍, ജോജു ജോര്‍ജജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നു.

spread love

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X