twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അയ്യങ്കാളിയുടെ ജീവിതം സിനിമയാകുന്നു! തിരക്കഥാ രചന പുരോഗമിക്കുകയാണെന്ന് ആഷിക്ക് അബു

    By Midhun Raj
    |

    Recommended Video

    അയ്യങ്കാളിയുടെ ജീവിതം സിനിമയാകുന്നു

    നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി മാറിയ ആളാണ് ആഷിക്ക് അബു. പുതുമയുളള പ്രമേയങ്ങള്‍ പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ചിത്രങ്ങള്‍ ഒരുക്കിയിരുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രമായിരുന്നു ആഷിക്ക് അബുവിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്. മമ്മൂട്ടിയെയും മലയാളത്തിലെ യുവതാരങ്ങളെയും വെച്ചുകൊണ്ടുളള സംവിധായകന്റെ സിനിമകള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

    ആന്റണിയും സഞ്ജനയുമായി സണ്ണി വെയ്‌നും ഗൗരിയും! അനുഗ്രഹീതന്‍ ആന്റണി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ആന്റണിയും സഞ്ജനയുമായി സണ്ണി വെയ്‌നും ഗൗരിയും! അനുഗ്രഹീതന്‍ ആന്റണി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

    നിലവില്‍ വൈറസ് എന്ന ചിത്രമാണ് ആഷിക്ക് അബുവിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമ. യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. സിനിമ ഈദ് റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഇതിനിടെ പുതിയൊരു സിനിമയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആഷിക്ക് അബു ഇക്കാര്യം പറഞ്ഞത്.

    അയ്യങ്കാളിയുടെ സിനിമ

    അയ്യങ്കാളിയുടെ സിനിമ

    കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്‌കര്‍ത്താകളില്‍ പ്രമുഖനായിരുന്ന അയങ്കാളിയുടെ ജീവിതം ആസ്പദമാക്കിയുളള ചിത്രത്തെക്കുറിച്ചായിരുന്നു അഭിമുഖത്തില്‍ ആഷിക്ക് അബു സംസാരിച്ചിരുന്നത്. അയ്യങ്കാളി എന്ന് തന്നെയാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അയ്യങ്കാളി എന്ന പേരില്‍ തന്നെ പ്രഖ്യാപിച്ച ചിത്രത്തിന്റെ തിരക്കഥ രചനയിലാണ് ശ്യാം പുഷ്‌കരനും സാംകുട്ടി പട്ടംകരിയുമെന്ന് ആഷിക്ക് അബു വെളിപ്പെടുത്തി.

    ചെറിയൊരു ഇടവേള

    ചെറിയൊരു ഇടവേള

    വൈറസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെന്നും അതിനാല്‍ അയ്യങ്കാളിയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണെന്നും ആഷിക്ക് അബു തുറന്നുപറഞ്ഞു. മായാനദി എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ശ്യാം പുഷ്‌കരനും ആഷിക്ക് അബുവും ഒടുവിലായി ഒന്നിച്ചിരുന്നത്. ചിത്രം തിയ്യേറ്ററുകളില്‍ വിജയമാകുകയും ചെയ്തിരുന്നു.

    ജൂണ്‍ ഏഴിനാണ് വൈറസ്

    ജൂണ്‍ ഏഴിനാണ് വൈറസ്

    എന്നാല്‍ ആഷിക്ക് അബുവിന്റെ പുതിയ ചിത്രം വൈറസിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത് മുഹ്‌സിന്‍ പെരാരിയും സുഹാസ് ഷറഫ് കൂട്ടുകെട്ടുമാണ്. ജൂണ്‍ ഏഴിനാണ് വൈറസ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കോഴിക്കോടുണ്ടായ നിപ്പ വൈറസ് ബാധയെ പ്രമേയമാക്കികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ആഷിക്ക് അബു തന്നെയാണ്.

    ഒരു റിയല്‍ മാസ് സ്റ്റോറി

    ഒരു റിയല്‍ മാസ് സ്റ്റോറി

    റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായിരുന്നു. ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. 2മണിക്കൂര്‍ 32 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നും അറിയുന്നു. സിനിമ ഒരു റിയല്‍ മാസ് സ്റ്റോറിയാണെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത്, പാര്‍വതി, റിമ, ആസിഫ് അലി, സൗബിന്‍, ഇന്ദ്രന്‍സ്, പൂര്‍ണ്ണിമ, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റ്യന്‍, ജോജു ജോര്‍ജജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നു.

    ഭീതിജനകമായ അവസ്ഥയാണ്

    ഭീതിജനകമായ അവസ്ഥയാണ്

    രോഗികള്‍, ഡോക്ടര്‍മാര്‍, ഭരണ നേതൃത്വം, പൊതുജനം തുടങ്ങി എല്ലാവരും ഭാഗമാകുന്ന ചിത്രമാണിത്. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായിരുന്നു വൈറസിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നത്. രോഗം വന്ന സമയത്തെ ഭീതിജനകമായ അവസ്ഥയാണ് സിനിമയിലൂടെ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

    കങ്കണയെ മാനഭംഗപ്പെടുത്തിയിട്ടില്ല! നടിക്കെതിരെ വീണ്ടും പരാതി നല്‍കി ആദിത്യ പാഞ്ചോളികങ്കണയെ മാനഭംഗപ്പെടുത്തിയിട്ടില്ല! നടിക്കെതിരെ വീണ്ടും പരാതി നല്‍കി ആദിത്യ പാഞ്ചോളി

    ചരിത്രം കുറിക്കാന്‍ മാമാങ്കവുമായി മെഗാസ്റ്റാര്‍! വൈറലായി ചിത്രത്തിന്റെ കൂറ്റന്‍ സെറ്റ്! കാണൂചരിത്രം കുറിക്കാന്‍ മാമാങ്കവുമായി മെഗാസ്റ്റാര്‍! വൈറലായി ചിത്രത്തിന്റെ കൂറ്റന്‍ സെറ്റ്! കാണൂ

    English summary
    aashiq abu says about ayyankali biopic movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X