»   » ആഷിഖ് അബുവിന് മനംമാറ്റം? രാമലീലയ്ക്ക് ആഷിഖ് അബുവിന്റെ പിന്തുണ! ഇനി അവള്‍ക്കൊപ്പം ഇല്ലേ???

ആഷിഖ് അബുവിന് മനംമാറ്റം? രാമലീലയ്ക്ക് ആഷിഖ് അബുവിന്റെ പിന്തുണ! ഇനി അവള്‍ക്കൊപ്പം ഇല്ലേ???

Posted By: Karthi
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നിലെ സിനിമ മേഖലയില്‍ നിന്ന് തന്നെ ഒരു വിഭാഗം താരങ്ങളും അണിയറ പ്രവര്‍ത്തകരും ദീലീപിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും ശക്തമായ നടിയെ പിന്തുണയ്ക്കുകയും ദിലീപിനെതിരെ രംഗത്ത് വരികയും ചെയ്ത വ്യക്തിയാണ് സംവിധായകന്‍ ആഷിഖ് അബു. 

ശങ്കര്‍ വീണ്ടും രണ്ടാം ഭാഗവുമായി എത്തുന്നു... ഇക്കുറി കമല്‍ഹാസനൊപ്പം! ഏതാണെന്നോ ആ സിനിമ?

അടുത്ത ഹിറ്റ് ഉറപ്പിച്ച് ടൊവിനോയുടെ തരംഗം! മാസ് ലുക്കില്‍ നിവിന്‍ പോളിയും? ട്രെയിലര്‍ കലക്കി...

ദിലീപ് ചിത്രം രാമലീല പൂജ അവധിക്ക് തിയറ്ററില്‍ എത്താന്‍ ഒരുങ്ങുമ്പോള്‍ എല്ലാവരും സംസാരിക്കുന്നത് രാമലീലയേക്കുറിച്ചാണ്. ചിത്രത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി പലരും രംഗത്തുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ നിലപാട് മയപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ആഷിഖ് അബു.

പിന്തുണ രാമലീലയ്ക്ക്

രാമലീലയ്ക്ക് തന്റെ പിന്തുണ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ് ആഷിഖ് അബു. നവാഗത സംവിധായകന്റെ ചിത്രമായ രാമലീലയെ ബഹിഷ്‌കരിക്കേണ്ടതില്ല. അത് ഒരുപറ്റം അണിയറ പ്രവര്‍ത്തകരെ ബാധിക്കുന്നതാണ് എന്ന വാദത്തെ പിന്തുണയ്ക്കുന്നതാണ് ആഷിഖ് അബുവിന്റെ നിലപാട്.

ദിലീപിനെതിരെ ശക്തമായി രംഗത്ത്

കഴിഞ്ഞ ദിവസം പോലും ദിലീപിനെതിരെ ശക്തമായി രംഗത്ത് വന്ന ആളാണ് ആഷിഖ് അബു. റാണി പത്മിനിയില്‍ മഞ്ജുവാര്യരെ നായികയാക്കിയതിന് ശേഷമാണ് ദിലീപിന് തന്നോട് വിരോധം തുടങ്ങിയതെന്നായിരുന്നു ആഷിക് കഴിഞ്ഞ ദിവസം പറഞ്ഞത്.

നടിക്ക് വേണ്ടി ശക്തമായി രംഗത്ത്

അവള്‍ക്കൊപ്പം, അവള്‍ക്കൊപ്പം മാത്രം എന്ന് ഹാഷ്ടാഗില്‍ ശക്തമായ പ്രതികരണങ്ങള്‍ ഈ വിഷയത്തില്‍ നടത്തിയിരുന്നു വ്യക്തിയാണ് ആഷിഖ് അബും ഭാര്യ റിമ കല്ലിങ്കലും. ആദ്യമായിട്ടാണ് രാമലീല എന്ന സിനിമയുടെ വിഷയത്തില്‍ ആഷിഖ് അബു നിലപാട് വ്യക്തമാക്കുന്നത്.

ആരാധകര്‍ ആഷിഖിനെതിരെ

ദിലീപിനെ പിന്തുണയ്ക്കുന്നവരെ പോലും ശക്തമായി വിമര്‍ശിച്ച് ആഷിഖ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ രാമലീലയേയും ദിലീപിനേയും പരോക്ഷമായി പിന്തുണച്ചുള്ള ആഷിഖിന്റെ പോസ്റ്റിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. അവള്‍ക്കൊപ്പമെന്നതില്‍ ആഷിഖ് വെള്ളം ചേര്‍ത്തിരിക്കുകയാണെന്നാണ് ആക്ഷേപം.

പുരസ്‌കാര വേദിയില്‍ ഞെട്ടിച്ച് റിമ കല്ലിങ്കല്‍

സംസ്ഥാന പുരസ്‌കാര വേദിയില്‍ അവള്‍ക്കം എന്ന ബാനറുമായി എത്തി റിമ കല്ലിങ്കല്‍ ഞെട്ടിച്ചിരുന്നു. റിമയുടെ ഈ പ്രവര്‍ത്തിക്കും ശക്തമായ പിന്തുണ നല്‍കിയ വ്യക്തിയാണ് ആഷിഖ് അബു.

രാമലീലയ്ക്ക് വേണ്ടി വിനയനും

ദിലീപിനെതിരെ ആദ്യം മുതല്‍ ശക്തമായി രംഗത്തുള്ള വിനയനും രാമലീലയുടെ റിലീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാമലീലയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ചിത്രം റിലീസ് ചെയ്യണം എന്ന് ഉറക്കെ പ്രഖ്യാപിച്ച ആളായിരുന്നു വിനയന്‍.

നിലപാട് മാറ്റുമോ ആഷിഖ് അബു

രാമലീലയ്ക്ക് അനുകൂലമായ ആഷിഖ് അബുവിന്റെ നിലപാട് പരോക്ഷമായി ദിലീപിനെ പിന്തുണയ്ക്കുന്നതാണെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ തന്റെ നിലപാടില്‍ ആഷിഖ് മാറ്റുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Aashiq Abu supports Ramaleela through his Facebook post.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam