»   » ടൊവിനോയും ആഷിക് അബുവും ഒന്നിക്കുന്നു മായാനദിയിലൂടെ, നിര്‍മ്മാതാവായി അമല്‍ നീരദും !!

ടൊവിനോയും ആഷിക് അബുവും ഒന്നിക്കുന്നു മായാനദിയിലൂടെ, നിര്‍മ്മാതാവായി അമല്‍ നീരദും !!

By: Nihara
Subscribe to Filmibeat Malayalam

ആഷിക് അബുവിന്‍റെ പുതിയ ചിത്രത്തില്‍ ടൊവിനോ തോമസ് നായകനാകുന്നു. മായാനദി എന്ന് പേരിട്ടിരിക്കുന്ന ചിത്രം അമല്‍ നീരദാണ് നിര്‍മ്മിക്കുന്നത്. അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ.

അല്‍ത്താഫ് സലിം ചിത്രം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യില്‍ നിവിന്‍ പോളിയുടെ നായികയാവുന്ന ഐശ്വര്യ ലക്ഷ്മിയാണ് 'മായാനദി'യിലെയും നായിക.അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം.

ശ്യാം പുഷ്കര്‍ ദിലീഷ് പോത്തന്‍ കൂട്ടുകെട്ട് വീണ്ടും

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ശ്യാമും ദിലീഷും ഒരുമിച്ച് രചന നിര്‍വഹിക്കുന്ന ആഷിക് അബു ചിത്രം കൂടിയാണ് ഇത്. ആഷിക് അബുവിന്റെ ടീമിനൊപ്പം ഉണ്ടായിരുന്ന ജയേഷ് മോഹനാണ് ഛായാഗ്രാഹകന്‍.

റാണി പദ്മിനിക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മായാനദി'. റെക്സ് വിജയന്‍ സംഗീത സംവിധാനവും സൈജു ശ്രീധരന്‍ എഡിറ്റിംഗും, സമീറാ സനീഷ് വസ്ത്രാലങ്കാരവും നിര്‍വഹിക്കും.

സി എെഎയ്ക്ക് ശേഷം അമല്‍ നീരദ്

അഞ്ച് സുന്ദരികള്‍ എന്ന ചലച്ചിത്ര സമുച്ചയത്തില്‍ ആഷിക് അബു സംവിധാനം ചെയ്ത ഗൗരി എന്ന സിനിമയുടെ ആശയം അമല്‍ നീരദിന്റേതായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിഐഎ എന്ന ചിത്രത്തിന് ശേഷം അമല്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ആഷിക് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നത്.

ഗോദയ്ക്ക് ശേഷമെത്തുന്ന ടൊവിനോ ചിത്രം

ടൊവീനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രം 'ഗോദ' മികച്ച പ്രതികരണവുമായി ഇപ്പോള്‍ തീയേറ്ററുകളിലുണ്ട്. 'കുഞ്ഞിരാമായണ'ത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രം ഗുസ്തിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ്.

English summary
Ashiq abu's new film named as Maayanadhi.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam