»   » ലവ് യു റിമ, താങ്ക്യു മഞ്ജു; റാണി പത്മിനി പൂര്‍ത്തിയായി!!

ലവ് യു റിമ, താങ്ക്യു മഞ്ജു; റാണി പത്മിനി പൂര്‍ത്തിയായി!!

Posted By:
Subscribe to Filmibeat Malayalam

ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന റാണി പദ്മിനി എന്ന ചിത്രത്തില്‍റെ ഷൂട്ടിങ് പൂര്‍ത്തിയായി. തന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആഷ്ഖ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ലവ് യു റാണി (റിമ കല്ലിങ്കല്‍), താങ്ക്യു പദ്മിനി (മഞ്ജു വാര്യര്‍) എന്ന് പറഞ്ഞുകൊണ്ടാണ് ആഷിഖിന്റെ പോസ്റ്റ് തുടങ്ങുന്നത്. 55 ദിവസം എടുത്താണത്രെ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ടീം ആംഗങ്ങള്‍ക്കും ആഷിഖ് നന്ദി അറിയിച്ചു.

aashiq-abu-wraps-up-rani-padmini

റാണി പദ്മിനി എന്നീ രണ്ട് സ്ത്രീകളുടെ യാത്രയാണ് റാണി പദ്മിനി എന്ന ചിത്രത്തിലൂടെ ആഷിഖ് പറയുന്നത്. തിരിച്ചുവരവില്‍ മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രവും, വിവാഹ ശേഷം റിമ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രവുമാണ് റാണി പദ്മിനി.

ശ്യാം പുഷ്‌ക്കറും രവി ശങ്കറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നു. പിഎം ഹാരിസും വിഎസ് മുഹമ്മദും ചേര്‍ന്നാണ് റാണി പദ്മിനി നിര്‍മിയ്ക്കുന്നത്.

Love you Rani, Thank you Padmini. #ranipadmini shooting completed in 55 days. Tight hugs to the whole team. Thanks to the wonderful people of Jispa and Manali. Pavan bhai and his super good team.

Posted by Aashiq Abu on Tuesday, July 7, 2015
English summary
Aashiq Abu, versatile filmmaker of Malayalam movie industry, has wrapped up the filming of his upcoming movie Rani Padmini. Aashiq himself announced the news through his official Facebook page recently.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam