ആഷിക് അബു ചിത്രത്തില്‍ ദിലീപ് നായകന്‍
ചുരുങ്ങിയ ചിത്രങ്ങളിലൂടെ മികച്ച സംവിധായകനെന്ന് പേരെടുത്ത ആഷിക് അബുവിന് സംവിധാനത്തില്‍ സ്വന്തമായൊരു ശൈലി രൂപപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. ഇടുക്കി ഗോള്‍ഡ് എന്ന വ്യത്യസ്തയ ചിത്രത്തിന് ശേഷം ആഷിക് ഒരുക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ദിലീപാണ്.
ഇതിന് മുമ്പ് ആഷിക് ഒരുക്കിയ പല ചിത്രങ്ങളിലും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍തന്നെയായിരുന്നു അണിയറജോലികളില്‍ പലതും ചെയ്തത്. അഞ്ചു സുന്ദരികള്‍ എന്ന ആന്തോളജി ചെയ്തപ്പോഴും സുഹൃത്തുക്കള്‍ക്കായ സംവിധായകര്‍ക്കും ഛായാഗ്രാഹകര്‍ക്കുമൊപ്പമാണ് ആഷിക് വര്‍ക്ക് ചെയ്തത്. സുഹൃത്തുക്കള്‍ക്കൊപ്പം ജോലിചെയ്യാന്‍ താന്‍ കംഫര്‍ട്ടബിള്‍ ആണെന്നും ഈ കംഫര്‍ട്‌നെസ്സ് ഇല്ലാതെ തനിയ്ക്ക് സിനിമ ചെയ്യാന്‍ കഴിയില്ലെന്നും ആഷിക് പറയാറുണ്ട്.

ദിലീപും ആഷിക്കും നല്ല സുഹൃത്തുക്കളാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള സൗഹൃദമാണ് ഇവരുടേത്. അതുകൊണ്ടുതന്നെ ദിലീപിനെ വച്ച് എന്തുകൊണ്ട് ആഷിക് ഒരു ചിത്രമെടുക്കുന്നില്ല എന്ന് പലരും ചോദിച്ചതാണ്. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ആഷിക്കിന്റെ പുതിയ ചിത്രം.
കോളെജ് കാലം മുതല്‍ ഞാനും ആഷിക്കും തമ്മില്‍ പരിചയമുണ്ട്. ഞാന്‍ പാസായിപ്പോരുമ്പോഴാണ് ആഷിക് മഹാരാജാസില്‍ പഠിയ്ക്കാനെത്തുന്നത്. സംവിധായകന്‍ കമലിന്റെ സഹസംവിധായകനായി ആഷിക് ജോലിചെയ്യുമ്പോഴും ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നു-ദിലീപ് പറയുന്നു.
ഞങ്ങള്‍ ഒരുമിച്ചൊരു ചിത്രം ചെയ്യുന്നുണ്ട്. പക്ഷേ അതിന്റെ വിഷയം എന്താണെന്നകാര്യത്തില്‍ തീരുമാനമായിട്ടില്ല-ദിലീപ് പറയുന്നു.


Click it and Unblock the Notifications