ആഷിഖ് അബുവിനൊപ്പം ഷൈന്‍ ടോം ചാക്കോ

By Aswathi

കഴിഞ്ഞ ആഴ്ചയാണ് കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോ ജാമ്യത്തില്‍ പുറത്തിറങ്ങിയത്. അനുസരണക്കേടിന് ലഭിച്ച ശിക്ഷയാണ് ജയില്‍ വാസമെന്ന് പറഞ്ഞ ഷൈന്‍ തൊട്ടടുത്ത ദിവസം മുതല്‍ തന്റെ സിനിമകളുടെ തിരക്കിലേക്ക് മാറിയിരുന്നു.

ഒടുവില്‍ വാര്‍ത്തകള്‍ വരുമ്പോള്‍ ആഷിഖ് അബുവിന്റെ പുതിയ ചിത്രത്തില്‍ ഒരു പ്രധാന വേഷവുമായി ഷൈന്‍ ടോം ചാക്കോ എത്തുന്നുണ്ട്. ഷൈന്‍ കൊക്കെയിന്‍ കേസില്‍ അകത്ത് കിടക്കുമ്പോള്‍, നടനുമായി ആഷിഖ് അബുവിന് ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അതിനോടൊക്കെ ആഷിഖ് ശക്തമായി തന്നെ പ്രതികരിക്കുകയും ചെയ്തു.

shine-ashiq

കമലിന്റെ സഹ സംവിധായകരായാണ് ആഷിഖും ഷൈനും സിനിമയിലെത്തിയത്. ആഷിഖിന് കരിയര്‍ ബ്രേക്ക് നല്‍കിയ സാള്‍ട്ട ആന്റ് പെപ്പര്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായിരുന്നു ഷൈന്‍.

മഞ്ജു വാര്യരെയും റിമ കല്ലിങ്കലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് സംവിധാനം ചെയ്യുന്ന റാണി പദ്മിനി എന്ന ചിത്രത്തിലാണ് ഷൈന്‍ ടോം ചാക്കോ അഭിനയിക്കുന്നത്. നിലവില്‍ വിശ്വാസം അതല്ലെ എല്ലാം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഷൈന്‍.

റാണി, പദ്മിനി എന്നീ രണ്ട് സ്ത്രീകളുടെ യാത്രയാണ് റാണി പദ്മിനി എന്ന ചിത്രം. യാത്രയില്‍ ഇവര്‍ കണ്ടുമുട്ടുന്ന പലരിലൂടെയുമാണ് കഥ വികസിക്കുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് അധികം കാര്യങ്ങള്‍ പുറത്തുവിടാന്‍ സാധിത്തില്ലെന്ന് ഷൈന്‍ പറഞ്ഞു.

ഇവര്‍ക്ക് പുറമെ സജിത മഠത്തില്‍, വിജയരാഘവന്‍, ജിനു ജോസഫ്, സൗബിന്‍ ഷഹിര്‍, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. സംസ്ഥാന പുരസ്‌കാര ജേതാവായ മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ബിജിപാല്‍ സംഗീതമൊരുക്കുന്നു. ഏപ്രില്‍ 20 ന് ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രം ഒക്ടോബറില്‍ തിയേറ്ററിലെത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X